തിരുവനന്തപുരം: ബി ജെ പി നേതാവ് അഡ്വ ശങ്കു ടി ദാസിന് വാഹനാപകടത്തിൽ പരിക്ക്. ഇന്നലെ രാത്രി ചമ്രവട്ടത്തിന് സമീപം പെരുന്തല്ലൂരിൽ വച്ചായിരുന്നു അപകടം ഉണ്ടായത്. ശങ്കു ടി ദാസ് സഞ്ചരിച്ച ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.
നിരവധി രാഷ്ട്രീയ ശത്രുക്കളുള്ള ശങ്കു ടി ദാസിന് എതിരെയുണ്ടായ അപകടം ദുരൂഹതകൾ ഉയർത്തുന്നു. ഇതിന് പിന്നിലെ വസ്തുതകൾ പുറത്ത് വന്നിട്ടില്ല. ശങ്കുവിന്റെ ജീവന് അപകടമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് അപകടമുണ്ടായതെന്നാണ് ലഭിക്കുന്ന വിവരം. ഷാജ് കിരണുമായി ബന്ധപ്പെട്ട കേസിൽ നിയമ പോരാട്ടത്തിന് ശങ്കുവിനെയാണ് സന്ദീപ് പവാര്യർ ചുമതലപ്പെടുത്തിയിരുന്നത്. അതിന്റെ നടപടിക്രമങ്ങൾ നടക്കവെയാണ് ഈ അപകടമെന്നതെന്നതും ദുരൂഹത കൂട്ടുന്നുണ്ട്.
ഉടൻ തന്നെ കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ബാർ കൗൺസിൽ അംഗമായ അഡ്വ. ശങ്കു ടി ദാസ് തൃത്താലയിലെ ബി ജെ പി സ്ഥാനാർഥിയായിരുന്നു. പന്തളം കൊട്ടാരത്തിലെ ചെമ്പോല തിട്ടൂരം എന്ന പേരിൽ മോൻസൺ മാവുങ്കൽ നിർമിച്ച വ്യാജരേഖയിൽ അന്വേഷണം ആവശ്യപ്പെട്ട് ആദ്യമായി പോലീസ് മേധാവിക്ക് പരാതി നൽകിയതും ശങ്കു ടി ദാസ് ആണ്.