Tuesday, April 30, 2024
spot_img

കര്‍ക്കിടക വാവുബലി; ഒരുക്കങ്ങളുമായി അരുവിക്കര ഗ്രാമപഞ്ചായത്ത്

കര്‍ക്കിടക വാവിനോടനുബന്ധിച്ച് ജില്ലയിലെ പ്രധാന ബലിതര്‍പ്പണ കേന്ദ്രങ്ങളില്‍ ഒന്നായ അരുവിക്കരയില്‍ വിപുലമായ തയ്യാറെടുപ്പുക്കളുമായി അരുവിക്കര ഗ്രാമ പഞ്ചായത്ത്. ജനങ്ങള്‍ക്ക് സുരക്ഷിതമായി ബലിതര്‍പ്പണം നടത്താനുള്ള സജ്ജീകരണങ്ങളാണ് ഒരുക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് കളത്തറ മധു പറഞ്ഞു.

കര്‍ക്കിടക വാവുബലി ദിവസമായ ജൂലൈ 28ന് വെളുപ്പിന് നാല് മണി മുതല്‍ ബലി തര്‍പ്പണ ചടങ്ങുകള്‍ ആരംഭിക്കും. മുന്‍ വര്‍ഷത്തേതില്‍ നിന്ന് വ്യത്യസ്തമായി അരിവേവിച്ച് പിണ്ഡം വെച്ച് ബലിയിടുന്ന രീതിയിലാണ് ഇത്തവണ ചടങ്ങ് നടക്കുക.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ ബലി തര്‍പ്പണത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. അതിനാല്‍ ഇത്തവണ വലിയ തിരക്കുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് മുന്നൊരുക്കുങ്ങള്‍ നടത്തിയിരിക്കുന്നത്. ഒരേ സമയം 500 പേര്‍ക്ക് വരെ ബലിയിടാന്‍ സാധിക്കുന്ന തരത്തിലാണ് ക്രമീകരണങ്ങള്‍. ബലിമണ്ഡപം, ബലിക്കടവ് എന്നിവിടങ്ങളിലാണ് ചടങ്ങുകള്‍ നടക്കുക.

Related Articles

Latest Articles