Monday, December 29, 2025

മുന്‍ മുഖ്യമന്ത്രി ഇകെ നായനാരുടെ പത്‌നിയെ വസതിയിലെത്തി സന്ദര്‍ശിച്ച്‌ സുരേഷ് ഗോപി; സൗഹൃദം പുതുക്കിയ സന്തോഷവാർത്ത ആരാധകരുമായി പങ്കുവെച്ച് താരം

കണ്ണൂര്‍: അന്തിച്ച മുന്‍മുഖ്യമന്ത്രി ഇ.കെ നായനാരുടെ ഭാര്യ ശാരദ ടീച്ചറിനെ സന്ദര്‍ശിച്ച്‌ സുരേഷ് ഗോപി. കല്യാശ്ശേരിയിലെ നായനാരുടെ വസതിയിലെത്തിയാണ് താരം ശാരദ ടീച്ചറെ കണ്ടത്. താരം തന്നെയാണ് ഈ വിവരം സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്ക് വെച്ചത്.

ശ്രീ. ഇ.കെ. നായനാര്‍ സാറുടെ പ്രിയ പത്‌നി ശാരദ ടീച്ചറുമൊപ്പം അദ്ദേഹത്തിന്റെ കല്യാശ്ശേരിയിലെ വീട്ടില്‍ എന്നാണ് സുരേഷ് ഗോപി കുറിച്ചത്. കല്യാശ്ശേരിയിലെ ശാരദാസില്‍ എത്തിയ അദ്ദേഹം ശാരദ ടീച്ചറുമായുള്ള സൗഹൃദം പുതുക്കി. പ്രഭാത ഭക്ഷണവും കഴിച്ചാണ് മടങ്ങിയത്. രാവിലെ പറശ്ശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്രത്തിലും അദ്ദേഹം ദർശനം നടത്തിയിരുന്നു.

ഒരിടവേളക്ക് ശേഷം സുരേഷ് ഗോപിയും സംവിധായകന്‍ ജോഷിയും ഒന്നിക്കുന്ന ചിത്രം പാപ്പന്‍ ഈ മാസം തിയേറ്ററിലെത്തും. എബ്രഹാം മാത്യു മാത്തനായി സുരേഷ് ഗോപി എത്തുന്ന ചിത്രത്തില്‍ മകന്‍ ഗോകുല്‍ സുരേഷും പ്രധാനവേഷത്തില്‍ എത്തുന്നു.ചിത്രം ജൂലൈ 29 ന് തിയേറ്ററുകളില്‍ എത്തും.

Related Articles

Latest Articles