Thursday, September 24, 2026

സ്വർണ്ണ ക്യാപ്‌സ്യൂൾ പിടിച്ചെടുത്ത് കൈക്കലാക്കി; കരിപ്പൂരിൽ 2 കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ

കോഴിക്കോട് : കരിപ്പൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ രണ്ട് കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ. കസ്റ്റംസ് സൂപ്രണ്ട് പ്രമോദ് സബിത, ഹവീൽദാർ സനിത് എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തത്. യാത്രക്കാരൻ കടത്തിയ സ്വർണ്ണ ക്യാപ്‌സ്യൂളുകൾ കൈക്കലാക്കിയെന്ന പരാതിയിലാണ് നടപടി.

ജൂലൈ 26 ന് വിമാനത്താവളത്തിൽ എത്തിയ ഷിഹാബ് എന്ന യാത്രക്കാരൻ ക്യാപ്‌സ്യൂളുകളാക്കി ശരീരത്തിൽ വെച്ച് സ്വർണം കടത്തി. ഇത് പിടിച്ചെടുത്ത കസ്റ്റംസ് ഉദ്യോഗസ്ഥർ സ്വർണ്ണം കൈക്കലാക്കി എന്നാണ് പരാതി.

കരിപ്പൂർ വിമാനത്താവളത്തിലൂടെ അടുത്തിടെ സ്വർണക്കടത്ത് വർദ്ധിക്കുന്നതായി റിപ്പോർട്ട് പുറത്തു വന്നു. ഈ സാഹചര്യത്തിലാണ് കസ്റ്റംസ് വിഭാഗം പ്രത്യേക ഓപ്പറേഷൻ നടത്തിയത്. സമീപകാലത്ത് കരിപ്പൂരിൽ നടന്ന സ്വർണവേട്ടകളിൽ ശ്രദ്ധേയമായ ഒരു സംഭവമാണ് ഇത്.

Related Articles

Latest Articles