Tuesday, September 29, 2026

കീഴരിയൂർ സഹകരണ ബാങ്ക് കവർച്ചാ ശ്രമം: നാല് പേരടങ്ങിയ സംഘത്തിലെ 2 പേർ അറസ്റ്റിൽ

കോഴിക്കോട്: കൊയിലാണ്ടി കീഴരിയൂർ സഹകരണ ബാങ്കിന്റെ നമ്പ്രത്തുകര ശാഖയിൽ മോഷണത്തിന്‌ ശ്രമിച്ച കേസിൽ പ്രധാന പ്രതികൾ അറസ്റ്റിലായി. കാവുന്തറ സ്വദേശി കാവിൽ പുറായിൽ വിനു (47)വിനെയും മഞ്ഞളാംകുന്ന് അഷ്റഫിനെയുമാണ് കൊയിലാണ്ടി പൊലീസ് അറസ്‌റ്റ്‌ ചെയ്‌തത്‌. കഴിഞ്ഞ മാസം15-ാം തിയതി പുലർച്ചെയാണ് കീഴരിയൂർ സർവീസ് സഹകരണ ബാങ്കിന്റെ നമ്പ്രത്തുകര ശാഖയിൽ ഇവർ കവർച്ചക്ക്‌ ശ്രമിച്ചത്‌. നാല് പേരടങ്ങിയ സംഘമാണ് കവർച്ച ശ്രമം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.

സി ഐ എൻ സുനിൽ കുമാർ, എസ് ഐ വിഷ്ണു സജീവ്, എസ് ഐ പ്രദീപൻ, സീനിയർ സിവിൽ പൊലീസ്‌ ഓഫീസർമാരായ വിനീത്, ഒ കെ സുരേഷ്, സിവിൽ പൊലീസ്‌ ഓഫീസർമാരായ വിനീഷ്, പ്രതീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്‌റ്റ്‌ ചെയ്‌തത്‌. രണ്ട് പ്രതികൾ കൂടി പിടിയിലാവാനുണ്ട്‌. അറസ്‌റ്റിലായ അഷ്‌റഫ്‌ പോക്സോ കേസിലും പ്രതിയാണ്‌. പേരാമ്പ്രയിലെ വീട് കുത്തിതുറന്ന് സ്വർണവും പണവും കവർച്ച ചെയ്ത കേസിൽ കൂട്ടുപ്രതി കൂടിയാണ് ഇയാൾ.

Related Articles

Latest Articles