Friday, October 2, 2026

യുവാവിനെ കൊലപ്പെടുത്തി ഫ്‌ളാറ്റിൽ ഒളിപ്പിച്ച കേസ്: പ്രതി അർഷാദിന്റെ തെളിവെടുപ്പ് തുടരും; ഫ്‌ളാറ്റ് കേന്ദ്രീരിച്ച് നടക്കുന്ന ലഹരി ഇടപാടുകളിൽ അന്വേഷണം ഊർജിതമാക്കി പോലീസ്

കൊച്ചി: കാക്കനാട് യുവാവിനെ കൊലപ്പെടുത്തി ഫ്‌ളാറ്റിൽ ഒളിപ്പിച്ച കേസിൽ തെളിവെടുപ്പ് തുടരും. പോലീസ് ശേഖരിച്ച ശാസ്ത്രീയ തെളിവുകളിലെ വിശ്വാസ്യത പരിശോധിക്കുകയാണ് അന്വേഷണ സംഘം. മലപ്പുറം സ്വദേശിയായ സജീവ് കൃഷ്ണയെ ആണ് കൊച്ചിയിലെ ഫ്‌ളാറ്റിൽ കൊലപ്പെടുത്തി സക്ടിൽ ഒളിപ്പിച്ചത്.

സംഭവത്തിൽ പ്രതി അർഷാദിനെ കഴിഞ്ഞ രണ്ടു ദിവസമായി വിവിധയിടങ്ങളിൽ എത്തിച്ച് തെളിവെടുത്തിരുന്നു. കൃത്യം നടന്ന ഫ്‌ളാറ്റിലെ തെളിവെടുപ്പിന് ശേഷം
ഫ്‌ളാറ്റിന് സമീപം ഇടച്ചിറയിലെ രണ്ടു കടകളിത്തെിച്ച് തെളിവെടുത്തു. രക്തം പുരണ്ട തറ വൃത്തിയാക്കാൻ ചൂലു വാങ്ങിയ കടയിലും ഫോൺ മാറി വാങ്ങിയ മൊബൈൽ ഷോപ്പിലുമാണ് തെളിവെടുപ്പ് നടത്തിയത്.

ലഹരി ഇടപാടിൽ ഉണ്ടായിരുന്ന സാമ്പത്തിക തർക്കമാണ് കൊലപാതകത്തിലേയ്‌ക്ക് നയിച്ചതെന്നാണ് അർഷാദിന്റെ മൊഴി. മൊഴി വിശദമായി പരിശോധിക്കുകയും ശാസ്ത്രീയ തെളവുകൾ വിലയിരുത്തുകയും ചെയ്ത ശേഷം ആവശ്യമെങ്കിൽ കൂടുതൽ സ്ഥലങ്ങളിൽ തെളിവെടുപ്പ് നടത്താനാണ് പോലീസ് തീരുമാനം. ഒറ്റയ്‌ക്കാണ് കൊലപാതകം നടത്തിയതെന്ന് അർഷാദ് പറയുമ്പോഴും കൃത്യത്തിൽ കൂടുതൽ പേർ പങ്കാളികകളാണോയെന്നും പോലിസ് അന്വേഷിക്കുകയാണ്. ഫ്‌ളാറ്റ് കേന്ദ്രീരിച്ച് നടന്നു വന്ന ലഹരി ഇടപാടുകളും പോലീസിന്റെ അന്വേഷണ പരിധിയിലാണ് .

Related Articles

Latest Articles