Sunday, October 4, 2026

തിരുവനന്തപുരത്തെ രാഷ്ട്രീയ സംഘർഷം പുകയുന്നു; സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റെ വീടിനു നേരെയും കല്ലേറ്; സിപിഎം പ്രവർത്തകരുടെ മർദ്ദനത്തിനിരയായി ചികിത്സയിലായിരുന്ന എബിവിപി പ്രവർത്തകരെ കസ്റ്റഡിയിലെടുത്ത് പോലീസ്; എബിവിപി സംസ്ഥാന കമ്മിറ്റി ഓഫീസ് അടിച്ച് തകർത്തവരെ പിടികൂടിയില്ല

തിരുവനന്തപുരം: സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റെ വീടിനു നേരെയും കല്ലേറ്. ഇന്നലെ രാത്രിയോടെയായിരുന്നു അക്രമം. വീടിന്റെ ജനൽ ചില്ലുകൾ ആക്രമണത്തിൽ തകരുകയും മുറ്റത്തുണ്ടായിരുന്ന വാഹനത്തിനു കേടുപാടുകൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. സംഭവം നടക്കുന്ന സമയത്ത് ആനാവൂർ നാഗപ്പൻ വീട്ടിലുണ്ടായിരുന്നില്ല. വീട്ടിലുണ്ടായിരുന്ന ബന്ധുക്കൾക്കാർക്കും പരിക്കില്ല. പോലീസ് സംഭവ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കഴിഞ്ഞദിവസം തിരുവനന്തപുരത്തുണ്ടായ സംഘർഷങ്ങളുടെ തുടർച്ചയാണ് ഈ ആക്രമണമെന്ന് പോലീസ് സംശയിക്കുന്നു. തിരുവനന്തപുരം നഗരസഭാ പരിധിയിലുള്ള വഞ്ചിയൂർ റോഡിൻറെ ശോചനീയാവസ്ഥ പരിഹരിക്കണം എന്നാവശ്യപ്പെട്ട് വഞ്ചിയൂർ വാർഡ് കൗൺസിലർക്ക് നിവേദനം നൽകാനെത്തിയ പ്രതിനിധി സംഘത്തെ സിപിഎം എസ് എഫ് ഐ പ്രവർത്തകർ ചേർന്ന് മർദ്ദിക്കുകയും. എബിവിപി സംസ്ഥാന കമ്മിറ്റി ഓഫീസ് അടിച്ചു തകർക്കുകയും ചെയ്തിരുന്നു. ഇന്നലെ പുലർച്ചയോടെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെയും കല്ലേറുണ്ടായിരുന്നു. ഈ പരമ്പരയിലെ ഏറ്റവും ഒടുവിലെ സംഭവമാണോ ഇന്നലെ രാത്രി ജില്ലാ സെക്രട്ടറിയുടെ വീടിനു നേരെയുണ്ടായ ആക്രമണം എന്നാണ് പോലീസ് അന്വേഷിക്കുന്നത്. വഞ്ചിയൂർ വാർഡ് കൗൺസിലർക്ക് നിവേദനം നൽകാനെത്തിയപ്പോൾ സിപിഎം പ്രവർത്തകരുടെ മർദ്ദനത്തിന് ഇരയായി നഗരത്തിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന എബിവിപി പ്രവർത്തകരെയാണ് ഇപ്പോൾ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിനു നേരെയുണ്ടായ ആക്രമണത്തിന്റെ പേരിൽ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്.

Related Articles

Latest Articles