Tuesday, January 13, 2026

എട്ട് വയസുകാരിയോട് ക്രൂരത; ലൈംഗികമായി പീഡിപ്പിച്ച ട്യൂഷൻ ടീച്ചർ അറസ്റ്റിൽ

ഭോപ്പാൽ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ട്യൂഷൻ ടീച്ചർ അറസ്റ്റിൽ. മദ്ധ്യപ്രദേശിലെ വിധിഷയിലാണ് സംഭവം. ഷാരൂഖ് ഖാൻ എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. എട്ട് വയസുകാരിയായ പെൺകുട്ടിയുടെ ട്യൂഷൻ ടീച്ചറായ പ്രതി പീഡിപ്പിക്കുകയായിരുന്നു.

ട്യൂഷൻ ക്ലാസ് കഴിഞ്ഞതിന് ശേഷമാണ് ഇയാൾ കുട്ടിയെ പീഡനത്തിനിരയാക്കിയത്. വീട്ടിലെത്തിയ പെൺകുട്ടി അമ്മയോട് വിവരം പറഞ്ഞു. തുടർന്ന് മാതാപിതാക്കൾ പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. ഇവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്ത് പ്രതിയെ പിടികൂടിയത്.

നിലവിൽ പ്രതിയെ ജൂഡീഷ്യൽ റിമാന്റിൽ വിട്ടിരിക്കുകയാണ്. ഇയാൾക്ക് പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കുമെന്ന് വിധിഷ എഎസ്പി സമീർ യാദവ് പറഞ്ഞു.

Related Articles

Latest Articles