Saturday, October 17, 2026

ജമ്മുകശ്മീരിലെ കുപ്‍വാരയിൽ ഏറ്റുമുട്ടല്‍; ഒരു ഭീകരനെ സൈന്യം വധിച്ചു, അത്യാധുനിക ആയുധങ്ങള്‍ കണ്ടെടുത്തു

ശ്രീനഗര്‍: ജമ്മുകശ്മീരിലെ കുപ്‍വാരയിൽ ഏറ്റുമുട്ടല്‍. ഒരു ഭീകരനെ സൈന്യം വധിച്ചു. ഭീകരനില്‍ നിന്ന് അത്യാധുനിക ആയുധങ്ങളും കണ്ടെടുത്തു. കൂടുതല്‍ ഭീകരര്‍ മേഖലയിലുള്ളതായി സംശയം. പ്രദേശത്ത് തെരച്ചില്‍ തുടരുകയാണ്.

കഴിഞ്ഞ ദിവസം ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍ നടന്നിരുന്നു. അനന്തനാഗ് ജില്ലയിലെ കൊക്കര്‍നാഗിലുള്ള തെംഗ്പോ ഗ്രാമത്തിലാണ് ഏറ്റുമുട്ടലുണ്ടായത്. ഞായറാഴ്ച അര്‍ധരാത്രി ആരംഭിച്ച ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ വധിച്ചു. സംഭവസ്ഥലത്ത് ഇപ്പോഴും സംഘര്‍ഷാവസ്ഥ തുടരുകയാണ്. കഴിഞ്ഞ ദിവസം രണ്ട് ലഷ്‌കര്‍ ഭീകരര്‍ ജമ്മുകശ്മീര്‍ പോലീസിന്റെ പിടിയിലായിരുന്നു. സാദര്‍കോട്ട ബാല സ്വദേശി ഇഷ്ഫാക് മജീദ് ദാര്‍ ആണ് പിടിയിലായവരില്‍ ഒരാള്‍.

Related Articles

Latest Articles