Saturday, April 27, 2024
spot_img

ടാങ്കർ ലോറിയിൽ നിന്ന് വാതക ചോർച്ച : അരൂർ -ചേർത്തല റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി, വെള്ളം പമ്പ് ചെയ്ത് വാതകം നിർവീര്യമാക്കാൻ ശ്രമിച്ച് അഗ്നിശമന സേന

ആലപ്പുഴ: ആലപ്പുഴയിൽ ഹൈഡ്രോ ക്ളോറിക് ആസിഡ് കൊണ്ടുപോയ ടാങ്കർ ലോറിയിൽ നിന്ന് വാതക ചോർച്ച. ടാങ്കർ ലോറി സമീപത്തെ പറമ്പിലേക്ക് മാറ്റിയിട്ടിട്ടുണ്ട്, തത്കാലം മരക്കുറ്റി വെച്ച് വാൽവ് അടച്ചിരിക്കുകയാണ്. അഗ്നിശമനസേനയും പൊലിസും സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്.

കൊച്ചിയിൽ നിന്ന് ചേർത്തല ഭാഗത്തേക്ക് ഹൈഡ്രോ ക്ളോറിക് ആസിഡുമായി പോയ ലോറിയിലാണ് വാതക ചോർച്ച ഉണ്ടായത്. അരൂർ -ചേർത്തല റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. . അഗ്നിശമന സേന വെള്ളം പമ്പ് ചെയ്ത് വാതകം നിർവീര്യമാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ് .
ചന്തിരൂരിൽ പാലം ഇറങ്ങുമ്പോഴാണ് ടാങ്കറിന്റെ പിറകിലെ വാൽവ് തുറന്ന് പോയത്. റോഡിലൂടെ അര കിലോമീറ്ററോളം വാതകം ഒഴുകിയിട്ടുണ്ട്. പ്രശ്നം പരിഹരിക്കാനുള്ള ശ്രമം നടത്തുകയാണെന്ന് അഗ്നിശമന സേന അറിയിച്ചിട്ടുണ്ട്.

Related Articles

Latest Articles