ദില്ലി:വിമാനയാത്രയ്ക്കിടെ നൽകിയ ഭക്ഷണത്തിൽ കല്ല് കണ്ടെന്ന ആരോപണവുമായി യാത്രക്കാരി.
കല്ല് കണ്ടെത്തിയ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി.സർവപ്രിയ സങ്‍വാൻ എന്ന യാത്രക്കാരിക്കാണു ഭക്ഷണത്തിൽനിന്ന് കല്ല് കിട്ടിയത്.
‘കല്ലില്ലാതെ ഭക്ഷണം ഉറപ്പുവരുത്താൻ നിങ്ങൾക്കു വലിയ മനുഷ്യശേഷിയോ പണമോ ആവശ്യമില്ല. എഐ 215 എന്ന വിമാനത്തിൽനിന്ന് എനിക്കു കിട്ടിയ ഭക്ഷണമാണിത്. ക്രൂ അംഗത്തെ വിവരമറിയിച്ചു. ഇത്തരം നിരുത്തരവാദസമീപനം അംഗീകരിക്കാനാകില്ല’ സർവപ്രിയ സങ്‍വാൻ ചിത്രങ്ങൾ സഹിതം ട്വീറ്റ് ചെയ്തു. പ്രശ്നം ശ്രദ്ധയിൽപ്പെട്ടെന്നും കേറ്ററിങ് ടീമിനോട് അന്വേഷിക്കുമെന്നും എയർ ഇന്ത്യ പ്രതികരിച്ചു.

