Tuesday, January 13, 2026

പേരിനൊപ്പമുള്ള ‘ മേനോൻ ‘ എന്ന ജാതിവാൽ മുറിച്ചു; ഇനി സംയുക്ത എന്ന് വിളിച്ചാൽ മതിയെന്ന് താരം

പേരിൽ നിന്ന് മേനോൻ എന്ന ജാതിവാൽ മുറിച്ചു കളയുന്നുവെന്ന് നടി സംയുക്ത. ധനുഷ് നായകനായ വാത്തി എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നടത്തിയ അഭിമുഖത്തിലാണ് തന്നെ സംയുക്ത എന്ന് മാത്രം വിളിച്ചാൽ മതിയെന്നും സംയുക്ത മേനോൻ എന്ന് വിളിക്കേണ്ടെന്നും നടി പറഞ്ഞത്

മേനോൻ എന്നത് മുമ്പുണ്ടായിരുന്നു. പക്ഷേ അഭിനയിക്കുന്ന സിനിമകളിൽ നിന്ന് അത് നീക്കം ചെയ്യാൻ ആവശ്യപ്പെട്ടിട്ടുണ്ട്. സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ നിന്ന് നേരത്തെ മേനോൻ എന്നത് ഒഴിവാക്കിയതാണെന്നും നടി പറഞ്ഞു.

വാത്തിയിൽ സ്‌കൂൾ അധ്യാപികയുടെ വേഷത്തിലാണ് സംയുക്ത എത്തുന്നത്. ഫെബ്രുവരി 17നാണ് സിനിമ റിലീസാകുന്നത്. മലയാളത്തിൽ കടുവ ആണ് നടി അഭിനയിച്ച അവസാന ചിത്രം

Related Articles

Latest Articles