Thursday, May 9, 2024
spot_img

ആഗ്രഹിച്ച കാര്യങ്ങൾ നടത്താൻ ത്രിപുര സുന്ദരി അഷ്ടകത്തിന് സാധിക്കും ; അറിയാം മാഹാത്മ്യവും ഐതീഹ്യങ്ങളും

ആദി പരാശക്തിയുടെ ഏറ്റവും ശക്തവും അനുഗ്രഹപ്രദാനിയുമായ ഒരു ഭാവമാണ് ത്രിപുരസുന്ദരി തൃപുരസുന്ദരി ഭാവത്തിലെ ദേവിയേ പ്രീതിപ്പെടുത്താല്‍ അഭിഷ്ടകാര്യങ്ങള്‍ പ്രദാനമാവുകയും സര്‍വ്വ ദുരിതങ്ങള്‍ അകലുകയും ചെയ്യുന്നു. മംഗല്യ ദോഷം, ഭാഗ്യക്കുറവ്, കുടുംബത്തിലെ അനൈക്യം, ബുദ്ധിമുട്ടിക്കുന്ന ബാധ്യതകള്‍ തുടങ്ങിയ എല്ലാ നിഷേധാത്മക പ്രഭാവങ്ങളില്‍ നിന്ന് മോചിതരാകാന്‍ തൃപുരസുന്ദരിയുടെ അനുഗ്രഹം ലഭിച്ചാല്‍ സാധ്യമാകും.

അതീവ ശക്തിയുള്ള ത്രിപുര സുന്ദരി മന്ത്രമായ പഞ്ചദശാക്ഷരി അടങ്ങിയ സൗന്ദര്യ ലഹരി ശ്ലോകം ജപിക്കുന്നത് ദേവിക്ക് അതിവിശേഷമാണ്. തൃപുരസുന്ദരി അഷ്ടകം നിത്യവും പ്രഭാതത്തിലും സന്ധ്യക്കും ജപിക്കാവുന്നതാണ്. അഭിഷ്ട സിദ്ധിയും കുടുംബ ഐക്യവും അഭിവൃദ്ധിയുമാണ് ഈ ശ്ലോകം നിത്യവും ജപിച്ചാല്‍ പ്രദാനമാകുന്ന ഫലം. വെള്ളിയാഴ്ചകളിലും ചൊവ്വാഴ്ചകളിലും മാത്രമായും ഈ ശ്ലോകം ജപിക്കാവുന്നതാണ്. പൂജാമുറിയിലോ ശുദ്ധമായ ഇടത്തോ ശുദ്ധിയായി നെയ്യ് വിളക്ക് തെളിയിച്ച് കിഴക്കോട്ടോ പടിഞ്ഞാറോട്ടോ ദര്‍ശനമായി ഇരുന്ന് ഈ അഷ്ടകം ജപിക്കാവുന്നതാണ്. ഇ

ഇത്തരം ശ്ലോകങ്ങള്‍ ഒരു ശരിയായ ഗുരുവില്‍ നിന്ന് പഠിക്കുന്നതാണ് ഉത്തമം. കാരണം ശ്ലോകം ജപിക്കുമ്പോള്‍ തെറ്റ് പറ്റിയാല്‍ വിപരീത ഫലങ്ങളും ദോഷങ്ങളുമൊക്കെയാകും പ്രദാനമാവുക. അതിനാലാണ് മന്ത്രങ്ങള്‍ ഗുരുമുഖത്ത് നിന്ന് പ്രാപ്തമാകണമെന്ന് പറയുന്നത്. ഉത്തമനായ ഗുരുവിനെ കണ്ടെത്താന്‍ സാധിച്ചില്ലെങ്കില്‍ വിളക്ക് കൊളുത്തി ദക്ഷിണാമൂര്‍ത്തിയെ ഗുരുവായി സങ്കല്‍പ്പിച്ച് ശ്ലോകം ജപിച്ചു പഠിക്കാവുന്നതാണ്. ശ്രദ്ധിക്കേണ്ട ഒരുകാര്യം ശ്ലോകം ജപിക്കുമ്പോള്‍ തെറ്റ് പറ്റാത്തെ സൂക്ഷിക്കുകയെന്നതാണ്.

Related Articles

Latest Articles