Sunday, January 11, 2026

കോയമ്പത്തൂരില്‍ വാഹനാപകടം: മലയാളിയടക്കം അഞ്ചു പേര്‍ മരിച്ചു

കോയമ്പത്തൂര്‍: കോയമ്പത്തൂര്‍ ജില്ലയിലെ വെള്ളാലൂറില്‍ കാറും ലോറിയുമിടിച്ച് അഞ്ചു പേര്‍ മരിച്ചു. കേരള രജിസ്‌ട്രേഷനിലുള്ള വാഗനര്‍ കാറും തമിഴ്‌നാട് രജിസ്‌ട്രേഷനുള്ള ലോറിയുമാണ് അപകടത്തില്‍പ്പെട്ടത്. കാറിലുണ്ടായിരുന്ന എല്ലാവരും മരിച്ചു. കാര്‍ ഡ്രൈവറായ മുഹമ്മദ് ബഷീര്‍ (44) പാലക്കാട് വല്ലപ്പുഴ സ്വദേശിയാണ്. പാലക്കാട് വല്ലപ്പുഴ മുട്ടിയാന്‍ കാട്ടില്‍ മുഹമ്മദ് കുട്ടിയുടെ മകനാണ് മരിച്ച ബഷീര്‍. മറ്റുള്ളവരെ തിരിച്ചറിഞ്ഞിട്ടില്ല.

പാലക്കാട് നിന്ന് സേലത്തേക്ക് തൊഴിലാളികളേയും കൊണ്ട് പോകുകയായിരുന്നു കെട്ടിട നിര്‍മാണ കോണ്‍ട്രാക്ടറായ ബഷീര്‍. കാറിലുണ്ടായിരുന്നവർ ബംഗാളിൽ നിന്നുള്ള തൊഴിലാളികളാണെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്.

മരിച്ചവരില്‍ ഒരു സ്ത്രീയും ഉള്‍പ്പെടുന്നു.രണ്ടു പേര്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ബഷീറടക്കം മറ്റു മൂന്ന് പേര്‍ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. ശനിയാഴ്ച പുലര്‍ച്ച അഞ്ചു മണിയോടെയായിരുന്നു അപകടം. KL 52 P 1014 എന്ന നമ്പറിലുള്ള കാറാണ് അപകടത്തില്‍പ്പെട്ടത്.സംഭവത്തില്‍ ലോറി ഡ്രൈവറായ ട്രിച്ചി സ്വദേശി സതീഷ് കുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്

Related Articles

Latest Articles