Tuesday, April 30, 2024
spot_img

ബോളിവുഡ് കീഴടക്കാനൊരുങ്ങി ‘ജയ ജയ ജയ ജയ ഹേ’ , സംവിധായകൻ വിപിൻ ദാസിനെ മുംബൈക്ക് വിളിപ്പിച്ച് ആമിര്‍ ഖാൻ

‘ജയ ജയ ജയ ജയ ഹേ ഇനി ബോളിവുഡിലേക്ക്. ബേസില്‍ ജോസഫും ദര്‍ശന രാജേന്ദ്രനും തകർത്തഭിനയിച്ച ‘ജയ ജയ ജയ ജയ ഹേ’ കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായിരുന്നു. നമ്മളെ ഒരുപാട് ചിരിപ്പിക്കുകയും ഒപ്പം ചിന്തിപ്പിക്കുകയും ചെയ്ത ചിത്രം. വിപിൻ ദാസാണ് ചിത്രത്തിന്റെ സംവിധായാകാൻ. വിപിൻ ദാസും നാഷിദ് മുഹമ്മദ്‌ ഫാമിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്.’എന്നാൽ ഇപ്പോൾ ചിത്രം ബോളിവുഡ് റീമേക്കിന് ഒരുങ്ങുകയാണെന്നാണ് പുറത്ത് വരുന്ന പുതിയ റിപ്പോര്‍ട്ടുകൾ

‘ജയ ജയ ജയ ജയ ഹേ’ സിനിമ കണ്ട് ഇഷ്‍ടപ്പെട്ടെന്ന് ബോളിവുഡ് നടൻ ആമിര്‍ ഖാൻ പറഞ്ഞിരുന്നു. ചിത്രത്തിന്റെ ബോളിവുഡ് റീമേക്കിന് ഒരുങ്ങുകയാണ് താരം. ഇതിന്റെ ഭാഗമായി ആമിര്‍ ഖാൻ സംവിധായകൻ വിപിൻ ദാസിനെ മുംബൈക്ക് വിളിപ്പിക്കുകയും ചെയ്‍തുവെന്നാണ് പുറത്തു വരുന്ന റിപോർട്ടുകൾ

ബേസില്‍ ജോസഫ്, ദര്‍ശന രാജേന്ദ്രൻ, അജു വർഗീസ്, അസീസ് നെടുമങ്ങാട്, സുധീർ പരവൂർ, മഞ്‍ജു പിള്ള, ശരത് സഭ, ഹരീഷ് പെങ്ങൻ എന്നിവരാണ് ‘ജയ ജയ ജയ ജയ ഹേ’യിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

Related Articles

Latest Articles