Tuesday, April 30, 2024
spot_img

പാപ്പരാസികൾക്ക് ഇന്ന് മൂക രാത്രി!
നടി രശ്മിക മന്ദാനയോട് ‘ക്രഷ്’ ഇല്ലെന്ന് തുറന്ന് പറഞ്ഞ് ശുഭ്മൻ ഗിൽ

മുംബൈ : പ്രമുഖ തെലുങ്ക്, ബോളിവുഡ് നടി രശ്മിക മന്ദാനയോടു തനിക്ക് ‘ക്രഷ്’ ഉണ്ടെന്ന വാർത്തകൾ നിഷേധിച്ച് ഇന്ത്യൻ സ്റ്റാർ ബാറ്റർ ശുഭ്മൻ ഗിൽ രംഗത്തു വന്നു. നടിയോട് ക്രഷ് ഉണ്ടെന്ന് താൻ ഒരിടത്തും പറഞ്ഞിട്ടില്ലെന്നു ഗിൽ വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് ഒന്നും അറിയില്ലെന്നും ശുഭ്മൻ ഗിൽ സമൂഹ മാദ്ധ്യമത്തിൽ കുറിച്ചു. തെന്നിന്ത്യൻ സിനിമകളിലും ബോളിവുഡിലും തിളങ്ങിനിൽക്കുന്ന രശ്മിക മന്ദാനയോടു ക്രഷ് ഉണ്ടെന്ന് ഗിൽ വെളിപ്പെടുത്തിയതായി കഴിഞ്ഞ ദിവസം ദേശീയ മാദ്ധ്യമങ്ങളടക്കം റിപ്പോർട്ട് ചെയ്തിരുന്നു.

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെൻഡുൽക്കറുടെ മകൾ സാറ തെൻഡുൽക്കറുമായി ശുഭ്മൻ ഗിൽ ഡേറ്റിങ്ങിലാണെന്ന രീതിയിൽ നേരത്തേ അഭ്യൂഹങ്ങളുണ്ടായിരുന്നു. ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തിലുള്ള തയാറെടുപ്പിലാണ് താരമിപ്പോൾ. ഇന്ത്യൻ ബാറ്റർമാർ പൊതുവിൽ പരാജയപ്പെട്ട മൂന്നാം ടെസ്റ്റിൽ ഓപ്പണറായ ഗിൽ ആദ്യ ഇന്നിങ്സില്‍‍ 21 റൺസും രണ്ടാം ഇന്നിങ്സില്‍ അഞ്ചു റൺസുമാണു നേടിയത്. എങ്കിലും നാലാം ടെസ്റ്റിലും താരം ടീമിലിടം നേടുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

Related Articles

Latest Articles