കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലുണ്ടായ തീപിടിത്തത്തില്‍ പ്രതികരിച്ച് നടൻ മോഹന്‍ലാല്‍. അതേസമയം 5 വര്‍ഷം മുന്‍പ് മോഹൻലാൽ മുഖ്യമന്ത്രി പിണറായി വിജയന് എഴുതിയ കത്തും ഇപ്പോൾ വൈറലാവുകയാണ്. മോഹന്‍ലാല്‍ തന്റെ ബ്ലോഗിലൂടെയായിരുന്നു കത്ത് പങ്ക് വച്ചത്.
തന്റെ സ്വന്തം അനുഭവങ്ങളും മറ്റും ബ്ലോഗിലൂടെ പങ്കുവയ്ക്കുന്ന മോഹൻലാൽ മാലിന്യ പ്രശ്നത്തെക്കുറിച്ചും മുഖ്യമന്ത്രിയ്ക്ക് തുറന്ന കത്ത് എഴുതിയിരുന്നു. ബ്രഹ്മപുരം മാലിന്യ പ്ലാന്റിലുണ്ടായ തീപിടിത്തത്തില്‍ കൊച്ചി നശിക്കുകയാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് കേരളത്തിന്റെ വലിയ ശത്രുവായ മാലിന്യത്തെക്കുറിച്ചുള്ള മോഹന്‍ലാലിന്റെ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.