കോഴിക്കോട്∙ സംസ്ഥാനത്ത് ചെറിയ പെരുന്നാൾ (ഈദുൽ ഫിത്ർ) ശനിയാഴ്ച ആഘോഷിക്കും. സംസ്ഥാനത്ത് ഒരിടത്തും ഇന്ന് ശവ്വാൽ ചന്ദ്രപ്പിറവി ദൃശ്യമായ വിവരം ലഭിക്കാത്തതിന്റെ അടിസ്ഥാനത്തിൽ റമസാൻ 30 പൂർത്തിയാക്കി ഏപ്രിൽ 22 ശനിയാഴ്ച ഈദുൽ ഫിത്ർ ആയിരിക്കുമെന്ന് വിവിധ ഖാസിമാരും മതപണ്ഡിതരും വ്യക്തമാക്കി. എന്നാൽ, ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ നാളെയാണ് ചെറിയ പെരുന്നാൾ. ഒമാനിൽ ചെറിയ പെരുന്നാൾ ശനിയാഴ്ചയാണ്.
ചെറിയ പെരുന്നാള്‍ പ്രമാണിച്ച് സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫിസുകള്‍ക്ക് നേരത്തെ വെള്ളിയാഴ്ചയ്ക്ക് പുറമെ ശനിയാഴ്ചയും അവധിയായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. ഞായറാഴ്ച കൂടിയാവുന്നതോടെ ഫലത്തില്‍ മൂന്ന് ദിവസത്തെ അവധി ലഭിക്കും.

