Saturday, May 4, 2024
spot_img

ഇച്ചാക്ക പൊട്ടിക്കരഞ്ഞത് അന്ന് മാത്രം;മമ്മൂട്ടിയെക്കുറിച്ച് മനസ് തുറന്ന് അനുജൻ ഇബ്രാഹിം കുട്ടി

മെഗാ സ്റ്റാർ മമ്മൂട്ടിയുടെ വിശേഷങ്ങൾ എപ്പോഴും പ്രേക്ഷകർ ഇരു കയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്. മമ്മൂട്ടിയെ പോലെ അനുജൻ ഇബ്രാ​ഹിം കുട്ടിയും സിനിമ താരമാണ്. സിനിമയിൽ വളരെയധികം സജീവമല്ലെങ്കിലും സീരിയലുകളിൽ ഇബ്രാ​ഹിം കുട്ടി തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഇപ്പോൾ മമ്മൂട്ടിയെക്കുറിച്ച് അനുജൻ ഇബ്രാ​ഹിം കുട്ടി പറഞ്ഞ ചില വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

ബാപ്പ മരിച്ച സമയമായിരുന്നു ഞങ്ങൾ ഏറ്റവും കൂടുതൽ ഫീൽ ചെയ്ത നിമിഷം. ബാപ്പ വളരെ ഫ്രണ്ട്ലിയായിരുന്നു. രാത്രി സെക്കന്റ് ഷോയൊക്കെ കണ്ട് തിരിച്ച് വരുന്ന സമയത്ത് വാതിൽ തുറന്ന് തരുന്നത് ബാപ്പയാണെന്ന് ഇബ്രാ​ഹിം കുട്ടി പറയുന്നു. ബാപ്പ പെട്ടെന്ന് മരിച്ചപ്പോൾ വല്ലാത്ത ഷോക്കായി. ബാപ്പ മരിച്ചു, ഇനി മുതൽ നമ്മളാണ് ബാപ്പമാർ. മക്കളെന്ന സ്ഥാനം പോയെന്ന് ചടങ്ങുകളൊക്കെ കഴിഞ്ഞപ്പോൾ ഇച്ചാക്ക പറഞ്ഞു. അതെപ്പോഴും മനസ്സിലുണ്ട്, അന്ന് മാത്രമാണ് മൂപ്പരെ കരഞ്ഞ് കണ്ടത്. ബാപ്പ മരിച്ച സമയത്ത് മമ്മൂട്ടി പൊട്ടിക്കരഞ്ഞുവെന്നും ഇബ്രാ​ഹിം കുട്ടി പറയുന്നു.

മമ്മൂട്ടി ദേഷ്യക്കാരനല്ല, പക്ഷെ പറയാനുള്ളത് അപ്പോൾ പറയുന്ന വ്യക്തിയാണ് മമ്മൂട്ടിയെന്നും ഇബ്രാഹിം കുട്ടി പറയുന്നു. പുള്ളി പണ്ട് മുതലേ അങ്ങനെയാണ്. പുള്ളി എല്ലാ കാര്യത്തിലും പെർഫെക്ട് ആണ്. സ്നേഹിക്കാൻ തോന്നുമ്പോൾ സ്നേഹിക്കാനും അടിക്കാൻ തോന്നുമ്പോൾ അടിക്കാനും പുള്ളിക്ക് ഒരു മടിയുമില്ല. ഇപ്പോഴും ഞാനെന്തെങ്കിലും പറഞ്ഞാൽ പുള്ളിക്ക് അടിക്കണമെന്ന് തോന്നിയാൽ പുള്ളി അടിക്കും. അടി കൊണ്ട് നമ്മൾ മിണ്ടാതിരിക്കും. എന്തിനാണെന്ന് ചോദിക്കുക പോലുമില്ല. കൂടാതെ നന്നായി വസ്ത്രം ധരിക്കുകയെന്നതിൽ പുള്ളി മുമ്പേ ശ്രദ്ധാലുവാണെന്നും ഇബ്രാ​ഹിം കുട്ടി പറയുന്നു.

Related Articles

Latest Articles