Tuesday, April 30, 2024
spot_img

ബോക്സോഫീസിൽ ചരിത്രമെഴുതി ജൂഡ് ആന്റണി ചിത്രം 2018 ;ആ​ഗോളതലത്തിൽ 150 കോടി നേടുന്ന ആദ്യ മലയാള ചിത്രം

ബോക്സോഫീസിൽ ചരിത്രമെഴുതി ജൂഡ് ആന്റണി ചിത്രം 2018. ആ​ഗോളതലത്തിൽ ബോക്സോഫീസിൽ നിന്ന് 150 കോടി രൂപ നേടുന്ന ആദ്യ മലയാള ചിത്രമെന്ന് നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ചിത്രം. റിലീസ് ചെയ്ത് വെറും മൂന്ന് വാരം പിന്നിടുമ്പോഴാണ് ഈ ചരിത്ര നേട്ടം നേടിയിരിക്കുന്നത്.

2018-ന്റെ നിർമാതാവ് വേണു കുന്നപ്പിള്ളിയാണ് ഈ ചരിത്ര നേട്ടം ഫെയ്സ്ബുക്കിൽ പങ്കുവെച്ചത്. 150 കോടിക്കൊപ്പം നിൽക്കുമ്പോഴും താൻ തലകുനിച്ചു കൈകൂപ്പി പ്രേക്ഷകരെ വന്ദിക്കുന്നുവെന്ന് വേണു കുറിച്ചു. അതിരുകടന്ന ആഹ്ലാദമോ അഹങ്കാരമോ ഇല്ലെന്നും ഇതെല്ലാം ദെെവ നിശ്ചയമാണെന്നും നിർമാതാവ് പറയുന്നു. നേരത്തെ ‘2018’ ലോകമൊട്ടാകെ ഏറ്റവുമധികം കളക്ഷൻ നേടുന്ന മലയാള ചിത്രമെന്ന നേട്ടം പുലിമുരുകനിൽ നിന്നും സ്വന്തമാക്കിയിരുന്നു. 146 കോടി രൂപയാണ് പുലിമുരുകന്റെ കളക്ഷൻ. പുലിമുരുകന്റെ കേരള ​ഗ്രോസ് ദിവസങ്ങൾക്കുള്ളിൽ 2018 മറികടക്കുമെന്നാണ് ആരാ​ധകരുടെ പ്രതീക്ഷ.

Related Articles

Latest Articles