Tuesday, April 30, 2024
spot_img

സ്മാർട് വാച്ചുകൾക്ക് ഇന്ത്യയിൽ പ്രിയമേറുന്നു;ആഗോള സ്മാർട് വാച്ച് വിൽപനയിൽ ഇന്ത്യ മുന്നിൽ; നേട്ടം കൊയ്തത് ഇന്ത്യൻ ബ്രാൻഡുകൾ

ആഗോള സ്മാർട് വാച്ച് വിൽപന ഈ വർഷം ആദ്യ പാദത്തിൽ 1.5 ശതമാനം ഇടിവുണ്ടായെങ്കിലും ഇന്ത്യയിലെ വിൽപന 121 ശതമാനം വർധിച്ചെന്ന് റിപ്പോർട്ട്. കൗണ്ടർപോയിന്റ്രം പുറത്ത് വിട്ട റിപ്പോർട്ടുകൾ പ്രകാരം പ്രാദേശിക വിപണികളുടെ കാര്യത്തിൽ ഇന്ത്യ വടക്കേ അമേരിക്കയെ പിന്തള്ളി. നിലവിൽ ആഗോള സ്മാർട് വാച്ച് വിപണിയിൽ 27 ശതമാനം വിഹിതവുമായി ഇന്ത്യ മുൻനിരലാണ്.

ആഗോള സാമ്പത്തിക പ്രതിസന്ധികൾ മൂലം ആപ്പിൾ, സാംസങ് തുടങ്ങിയ രംഗത്തെ പ്രമുഖ കമ്പനികളുടെ ഉൽപന്നങ്ങൾക്ക് ഡിമാൻഡ് കുറഞ്ഞതിനാൽ ആഗോള വിൽപനയിൽ കഴിഞ്ഞ വർഷത്തെ നാലാം പാദത്തിൽ 8 ശതമാനം ഇടിവ് രേഖപ്പെടുത്തിയിരുന്നു. ആപ്പിളിന്റെ വാച്ച് വിൽപന ആദ്യ പാദത്തിൽ 20 ശതമാനം ഇടിഞ്ഞു. മൂന്ന് വർഷത്തിനിടെ ആദ്യമായാണ് ആദ്യാപദത്തിലെ വില്‍പന 10 ദശലക്ഷം യൂണിറ്റിൽ താഴെ വരുന്നത്.പ്രമുഖ കമ്പനികൾ കിതച്ചപ്പോൾ ഇന്ത്യൻ ബ്രാൻഡായ ഫയർ-ബോൾട്ട് ആദ്യമായി സാംസങ്ങിനെ പിന്തള്ളി രണ്ടാം സ്ഥാനം കരസ്ഥമാക്കി. ഫയർ-ബോൾട്ടിന്റെ വിൽപന മുൻവർഷത്തെ അപേക്ഷിച്ച് ഏകദേശം മൂന്നിരട്ടി വർധിക്കുകയും മുൻ പാദത്തെ അപേക്ഷിച്ച് 57 ശതമാനം വളർച്ച കൈവരിക്കുകയും ചെയ്തു. മറ്റ് പ്രാദേശിക ബ്രാൻഡുകളായ നോയ്സ്, ബോട്ട് എന്നിവയുടെ ഉൽപന്നങ്ങൾക്കും വിൽപ്പനയിൽ നേട്ടം രേഖപ്പെടുത്തി.

കുറഞ്ഞ വിലയ്ക്ക് വാങ്ങാൻ സാധിക്കുന്ന സ്മാർട് വാച്ചുകളുടെ വിപണി വിഹിതം 23 ശതമാനത്തിൽ നിന്ന് 34 ശതമാനമായി വർധിച്ചതാണ് ഇന്ത്യൻ വിപണിയിലെ വളർച്ചയ്ക്ക് കാരണമായത്.

Related Articles

Latest Articles