Tuesday, April 30, 2024
spot_img

കോഴിക്കോട് പുലിമുട്ട് നിർമാണത്തിനിടെ ഹിറ്റാച്ചി കടലിലേക്ക് മറിഞ്ഞു;അപകടം കല്ലിറക്കിയ ശേഷം പോയ ടിപ്പറിന് സൈഡ് കൊടുക്കവെ;ഹിറ്റാച്ചി ഡ്രൈവറുടെ നില ഗുരുതരം

കോഴിക്കോട്: കോതി പാലത്തിന് സമീപം ഹിറ്റാച്ചി കടലിലേക്ക് മറിഞ്ഞു അപകടം. പുലിമുട്ട് നിർമ്മാണത്തിൽ ഏർപ്പെട്ടിരുന്ന ഹിറ്റാച്ചിയാണ് അപകടത്തിൽപ്പെട്ടത്. കല്ലിറക്കിയ ശേഷം പോയ ടിപ്പറിന് സൈഡ് കൊടുക്കുമ്പോഴാണ് അപകടം നടന്നത്.

വാഹനത്തിനുള്ളിൽപ്പെട്ട ഡ്രൈവറെ മത്സ്യ തൊഴിലാളികളാണ് രക്ഷപെടുത്തിയത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഓപ്പറേറ്റർ ഐക്കരപ്പടി സ്വദേശി അനൂപിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 10.20 ഓടെയാണ് ഹിറ്റാച്ചി മറിഞ്ഞത്.

Related Articles

Latest Articles