Sunday, June 16, 2024
spot_img

ചെന്നൈ സൂപ്പർ കിങ്സ് യുവ പേസർ തുഷാര്‍ ദേശ്പാണ്ഡെ വിവാഹിതനാകുന്നു; മുംബൈയിൽ വിവാഹ നിശ്ചയ ചടങ്ങുകൾ നടന്നു

മുംബൈ : ചെന്നൈ സൂപ്പർ കിങ്സിന്റെ യുവ പേസർ തുഷാർ ദേശ്പാണ്ഡെ വിവാഹിതനാകുന്നു. ബാല്യകാല സഖി നാഭ ഗദ്ദംവറാണു വധു. മുംബൈയിൽ താരത്തിന്റെ വിവാഹ നിശ്ചയ ചടങ്ങുകൾ നടന്നു. ക്രിക്കറ്റ് ബോൾ കയ്യിൽ പിടിച്ച് തുഷാറും ഭാവിവധുവും വിവാഹ നിശ്ചയത്തിനു ശേഷം നടത്തിയ ഫോട്ടോഷൂട്ട് ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാവുകയാണ്.

ചെന്നൈ സൂപ്പർ കിങ്സിലെ സഹതാരം ശിവം ദുബെ മുംബൈയിലെ ചടങ്ങിൽ പങ്കെടുത്തു. ക്രിക്കറ്റ് താരങ്ങളായ ഋതുരാജ് ഗെയ്ക്‌വാദ്, സൂര്യകുമാർ യാദവ്, സിമർജിത് സിങ് എന്നിവർ തുഷാറിനും നാഭയ്ക്കും ആശംസകൾ അറിയിച്ചു.

ഐപിഎല്ലിന്റെ ഈ സീസണിൽ 16 മത്സരങ്ങളിൽനിന്ന് 21 വിക്കറ്റുകള്‍ വീഴ്ത്തി മികച്ച പ്രകടനമാണ് തുഷാര്‍ ദേശ്പാണ്ഡെ കാഴ്ച വച്ചത്. ഫസ്റ്റ് ക്ലാസിൽ 29 മത്സരങ്ങൾ കളിച്ചിട്ടുള്ള താരം 80 വിക്കറ്റുകൾ സ്വന്തമാക്കിയിട്ടുണ്ട്. ചെന്നൈ സൂപ്പർ കിങ്സിനു പുറമേ ഐപിഎല്ലിൽ ‍ദില്ലി ക്യാപിറ്റൽസിനു വേണ്ടിയും താരം കളിച്ചിട്ടുണ്ട്.

Related Articles

Latest Articles