Tuesday, October 27, 2026

മേല്‍ശാന്തി സമാജം ഒരുക്കുന്ന ‘ചിന്മമുദ്ര 2023’ സെപ്റ്റംബർ 24ന് കാലടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നടക്കും; ഉദ്‌ഘാടനം ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ നിർവഹിക്കും

പത്തനംതിട്ട: ശബരിമല തന്ത്രിമാരുടെ അനുഗ്രഹാശ്ശിസ്സോടെ സമാരംഭിച്ച ശബരിമല- മാളികപ്പുറം മേൽശാന്തിമാരുടെ കൂട്ടായ്മയായ മേൽശാന്തി സമാജം ഒരുക്കുന്ന ‘ചിന്മമുദ്ര 2023’ സെപ്റ്റംബർ 24ന് നടക്കും. കാലടി ശ്രീകൃഷ്ണസ്വാമി ക്ഷേത്ര മുതലക്കടവ് ആഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന പരിപാടിയിൽ മുഖ്യകാര്യദർശികൂടിയായ തന്ത്രി കണ്ഠരര് രാജീവ്‌ര് ദീപപ്രോജ്വലനം നടത്തി സമാരംഭം കുറിക്കും. ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ ആണ് പരിപാടി ഉദ്‌ഘാടനം ചെയ്യുന്നത്.

കൂടാതെ ചടങ്ങിൽ ശബരിമല മുൻ മേൽശാന്തി എസ് ഇ ശങ്കരൻ നമ്പൂതിരിയുടെ മകൻ പ്രണവ് നമ്പൂതിരി, പൈലറ്റ് കോഴ്‌സ് പാസ്സായതിന് പ്രത്യേക ആദരവ് നൽകുന്നു. അതിനോടൊപ്പം ‘മാളികപ്പുറം’ എന്ന ചിത്രത്തിലെ അഭിനേത്രിയായ ‘കല്ലു’ എന്ന ദേവാനന്ദയ്ക്കും പ്രത്യേക ആദരവ് നൽകുന്നു. വീരമണി രാജുവിന്റെ ഏതാനും ഗാനങ്ങൾക്കൊപ്പം സമാജം ഐഡി കാർഡ് വിതരണവും അംഗത്വ സർട്ടിഫിക്കറ്റ് വിതരണവും വിശിഷ്ട വ്യക്തിത്വങ്ങൾ അംഗങ്ങൾക്ക് നൽകുന്നു. ഉച്ചഭക്ഷണത്തിനുശേഷം ഉച്ചകഴിഞ്ഞ് 02 മണിക്ക് കലാഭവൻ ശശികൃഷ്ണയുടെ ‘വൺമാൻഷോ’ ഉണ്ടായിരിക്കുന്നതാണ്. ശേഷം ക്ഷേത്ര ഹാളിൽ മേൽശാന്തി സമാജത്തിന്റെ പൊതുയോഗത്തോടെ സമ്മേളനം സമാപിക്കും.

Related Articles

Latest Articles