ഭാരതത്തിന്റെ പിന്തുണയ്ക്ക് നന്ദി രേഖപ്പെടുത്തി ഇസ്രായേൽ. ഹമാസ് ഭീകരാക്രമണത്തിൽ അപലപിച്ച് ഇസ്രായേലിന് ഇന്ത്യ പിന്തുണയറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇസ്രായേലിന്റെ മറുപടി. ഹമാസ് ഭീകരാക്രമണത്തെ അപലപിക്കുകയും ഇസ്രായേലിന് പിന്തുണ അറിയിക്കുകയും ചെയ്ത ഇന്ത്യൻ നിലപാട് സമൂഹമാദ്ധ്യമമായ എക്സിൽ വലിയ പ്രചാരം നേടിയിരുന്നു. ‘ഇസ്രായേലിനൊപ്പം ഇന്ത്യ’ എന്ന ഹാഷ്ടാഗ് വലിയ ശ്രദ്ധ നേടുകയായിരുന്നു. ഇതിനാണ് ഇസ്രായേലിന്റെ ഔദ്യോഗിക മറുപടി.
‘നന്ദി ഇന്ത്യ’ എന്നായിരുന്നു ഇസ്രായേൽ ഔദ്യോഗിക എക്സ് എന്ന ഹാൻഡിലിൽ പങ്കുവെച്ചത്. ‘ഇന്ത്യ ഇസ്രായേലിനൊപ്പം’ എന്ന ഹാഷ്ടാഗ് എക്സിൽ ട്രെൻഡുചെയ്യുന്ന ഒരു ചിത്രവും പങ്കുവെച്ചിട്ടുണ്ട്. ഇന്ത്യയുടെ ധാർമ്മിക പിന്തുണ വളരെയധികം വിലമതിക്കുന്നുവെന്നും ഇസ്രായേൽ വിജയിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി അറിയിക്കുന്നു എന്നും ഇന്ത്യയിലെ ഇസ്രായേൽ അംബാസഡർ നൂർ ഗിലോൺ പറഞ്ഞരിന്നു.
Thank you India 🇮🇱❤️🇮🇳 pic.twitter.com/SaGfHGlyGM
— Israel ישראל 🇮🇱 (@Israel) October 7, 2023
‘ഇസ്രായേലിലെ ഭീകരാക്രമണങ്ങളുടെ വാർത്തയിൽ ഞെട്ടിപ്പോയി. ഞങ്ങളുടെ ചിന്തകളും പ്രാർത്ഥനകളും നിരപരാധികളായ ഇരകളോടും അവരുടെ കുടുംബങ്ങളോടും ഒപ്പം ഉണ്ട്. ഈ ദുഷ്കരമായ സമയത്തും ഞങ്ങൾ ഇസ്രായേലിനോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നു’ എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിരുന്നു.