Sunday, April 28, 2024
spot_img

മണിക്കൂറിൽ 130 കിലോമീറ്റർ വേഗത! വന്ദേ ഭാരതിന് സമാനമായ രീതിയിൽ നോൺ എസി സ്ലീപ്പർ വരുന്നു; ആദ്യ രൂപം ഈ മാസം അവസാനത്തോടെയെന്ന് ഇന്ത്യൻ റെയിൽവേ

ചെന്നൈ: വന്ദേ ഭാരതിന് സമാനമായ രീതിയിൽ നോൺ എസി സ്ലീപ്പർ ട്രെയിൻ അവതരിപ്പിക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ. ഇതിന്റെ ആദ്യ രൂപം ഈ മാസം അവസാനത്തോടെ ട്രാക്കിലോടുമെന്നാണ് റിപ്പോർട്ട്. കോച്ചിന്റെ അന്തിമ പണികൾ പുരോഗമിക്കുകയാണെന്ന് വൃത്തങ്ങൾ അറിയിച്ചു.

22 റേക്കുള്ള ട്രെയിനിന്റെ എട്ട് കോച്ചുകൾ നോൺ എസി ആയിരിക്കും. മണിക്കൂറിൽ 130 കിലോമീറ്ററാകും പരമാവധി വേഗത. വന്ദേ ഭാരത് ട്രെയിനിന്റെ നിറത്തിന് സമാനമായി ഓറഞ്ച്, ചാര നിറങ്ങളിലാകും ഈ ട്രെയിനുമെന്നാണ് റിപ്പോർട്ട്. ട്രെയിനിന്റെ മറ്റ് സവിശേഷതകളും സൗകര്യങ്ങളും വന്ദേ ഭാരതിൽ നിന്ന് വ്യത്യസ്തമായിരിക്കും. ലോക്കോമോട്ടീവിന്റെ രൂപകൽപനയിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ട്രെയിനിന് മുന്നിലും പിന്നിലുമാകും ലോക്കോമോട്ടീവുകൾ ഉണ്ടായിരിക്കുക.

വന്ദേ ഭാരതിന്റെ ചില ഫീച്ചറുകൾ ഉപയോഗിച്ചിട്ടുണ്ടെങ്കിലും നോൺ എസി വന്ദേ ഭാരത് എന്ന് വിളിക്കാനാകില്ലെന്ന് ഐസിഎഫ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. നവീകരിച്ച ത്രീ-ടയർ സ്ലീപ്പർ പതിപ്പായിരിക്കും ഇതെന്നാണ് വിവരം. ചുരുങ്ങിയ ചെലവിൽ വന്ദേ ഭാരത് സൗകര്യമാണ് ലക്ഷ്യമിടുന്നതെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. പുഷ്-പുൾ ട്രെയിനിന്റെ വാണിജ്യ ഉത്പാദനം ആരംഭിക്കുന്നതിന്റെ ആദ്യ പടിയാണ് ഇത്. ആർഡിഎസ്ഒയുടെ അംഗീകാരം ലഭിച്ചാൽ ഇതിന്റെ വാണിജ്യ ഉത്പാദനം ആരംഭിക്കാനാണ് ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്ടറി വ്യക്തമാക്കി.

Related Articles

Latest Articles