Sunday, September 20, 2026

എസ്എഫ്ഐയുടെ ഭീഷണി വിലപ്പോയില്ല ! ഗവർണർ കാലിക്കറ്റ് സർവകലാശാലയിൽ കാല് കുത്തി ! മുദ്രാവാക്യവുമായി റോഡിൽ മൂലയ്ക്കിരുന്ന് അൻപതോളം എസ്എഫ്ഐ പ്രവർത്തകർ

എസ്എഫ്ഐയുടെ ഭീഷണി വിലപ്പോയില്ല. കാലിക്കറ്റ് സർവകലാശാല ക്യാംപസിലെ ഗസ്റ്റ് ഹൗസിൽ കാല് കുത്തി ജനങ്ങളുടെ മനസ്സിൽ ഒരിക്കൽ കൂടി ഹീറോ ആയി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വന്‍ പോലീസ് സന്നാഹത്തില്‍ പ്രധാന കവാടത്തിൽ കൂടി തന്നെയാണ് ഗവർണർ അകത്തുകടന്നത്. അൻപതോളം എസ്എഫ്ഐ പ്രവർത്തർ റോഡിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു. ഇവർക്ക് ഗവർണർ കടന്നുപോകുന്ന ഭാഗത്തിന്റെ ഏഴ് അയൽ പക്കത്തെത്താൻ സാധിച്ചില്ല. ദില്ലിയിൽ നിന്ന് വൈകുന്നേരം ഏഴു മണിയോടെ കരിപ്പൂർ വിമാനത്താവളത്തിലെത്തിയ ഗവർണർ, 7.15 ഓടെയാണ് സർവകലാശാലയിലെത്തിയത്.

സർവകലാശാലയിൽ ഗവർണർ എത്തുന്നതിന് 2 മണിക്കൂർ മുന്നേയായിരുന്നു എസ്എഫ്ഐയുടെ പ്രതിഷേധിച്ചിരുന്നു . ഗവർണർ താമസിക്കാനെത്തുന്ന സർവകലാശാല ഗസ്റ്റ്ഹൗസ് ഉപരോധിച്ചായിരുന്നു സമരം. കരിങ്കൊടികളേന്തി 500 ഓളം വിദ്യാർത്ഥികളാണ് സംസ്ഥാന സെക്രട്ടറി പി എം ആർഷോയുടെ നേതൃതത്വത്തിൽ സമരം തുടങ്ങിയത്. സർവകലാശാല പ്രവേശന കവാട ഭാഗത്ത് നിന്ന് ഒരുവിഭാഗം എസ്.എഫ്.ഐ പ്രവർത്തകരും മറുവശത്ത് നിന്ന് മറ്റൊരു വിഭാഗവും പ്രകടനവുമായി എത്തിയാണ് സമരം തുടങ്ങിയാണ്. ഇവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.

Related Articles

Latest Articles