അമേരിക്കയിലെ ഹ്യൂസ്റ്റണില്‍ നടക്കുന്ന ഹൗഡി മോഡി മെഗാ പരിപാടിക്കെതിരെ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത്. ഇന്ത്യന്‍ പ്രധാനമന്ത്രിക്കായി ഒരുക്കുന്ന ഈ സ്വീകരണപരിപാടി വെറും അര്‍ത്ഥമില്ലാത്ത ഒരു കാഴ്ചാപ്പൂരം മാത്രമാണെന്നാണ് രാഹുല്‍ഗാന്ധി അഭിപ്രായപ്പെട്ടത്. ഇന്ത്യ നേരിടുന്ന സാന്പത്തിക പ്രതിസന്ധിയില്‍ നിന്നും ശ്രദ്ധ തിരിക്കാനുള്ള മോദി സര്‍ക്കാരിന്‍റെ അടവാണ് ഇതെന്ന് രാഹുല്‍ഗാന്ധി ആരോപിച്ചു.

