കർണാടകയിലെ കരിമ്പിൻ കർഷകരുടെ സമരം ഇന്ന് രാജ്യത്തിൻ്റെ ശ്രദ്ധ ആകർഷിച്ചിരിക്കുകയാണ്. കർണ്ണാടകയിലെ കരിമ്പിൻ കർഷകർ ടണ്ണിന് 3,500 രൂപ സ്ഥിരവിലയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെടുന്നു. നിലവിൽ ലഭിക്കുന്ന 800 രൂപ തങ്ങളുടെ കൃഷിച്ചെലവിനേക്കാൾ കുറവാണെന്നും അന്യായമാണെന്നും അവർ വാദിക്കുന്നു. എൻഡിഎ, ബിജെപി സർക്കാരുകൾ മഹാരാഷ്ട്രയിലും ഗുജറാത്തിലും കരിമ്പിന് ടണ്ണിന് 4,000 രൂപ ലഭിക്കുമ്പോൾ കർണാടകയിൽ മാത്രം എന്തുകൊണ്ടാണ് വില കുറയുന്നത് എന്ന കർഷകരുടെ ചോദ്യം പ്രസക്തമാണ്.| BELAGAVI SUGARCANE PROTEST | TATWAMAYI NEWS #sugarcane #sugarcanehike #karnatakafarmers #belagaviprotest #pricegap #ndagovt #bjpkarnataka #fairprice #3500pertone #saveagriculture

