Saturday, October 10, 2026

അക്രമികൾ സമരം കൈയ്യടക്കി!ദില്ലിയിലെ സിജെപി പ്രതിഷേധത്തിൽ പിന്മാറി 17-കാരിയായ നീറ്റ് വിദ്യാർത്ഥിനി

ദില്ലി : ജന്തർ മന്തറിൽ തുടരുന്ന സിജെപി പ്രതിഷേധത്തിൽ നിന്ന് ഗുരുതര വെളിപ്പെടുത്തലുകളോടെ പിന്മാറി 17-കാരിയായ നീറ്റ് വിദ്യാർത്ഥിനി റുഷി മെഹ്‌റ. വിദ്യാർത്ഥികളുടെ അവകാശങ്ങൾക്കായി തുടങ്ങിയ പ്രക്ഷോഭം പൂർണ്ണമായും അക്രമസ്വഭാവമുള്ള പുറത്തുനിന്നുള്ള സംഘങ്ങൾ കൈയടക്കിയതായി റുഷി മെഹ്‌റ ആരോപിച്ചു. സുരക്ഷാ ആശങ്കകൾ മുൻനിർത്തി താൻ പ്രതിഷേധത്തിൽ നിന്ന് പിന്മാറി വീട്ടിലേക്ക് മടങ്ങുകയാണെന്നും ഇനി സമരം തുടരാൻ കഴിയില്ലെന്നും വ്യക്തമാക്കുന്ന വിദ്യാർത്ഥിനിയുടെ വീഡിയോ സന്ദേശം പുറത്തുവന്നിട്ടുണ്ട്.

പ്രതിഷേധം ഇനി യഥാർത്ഥ വിദ്യാർത്ഥികളുടെ നിയന്ത്രണത്തിലല്ലെന്നും, സമരരംഗത്തുള്ള ഓരോ വിദ്യാർത്ഥിക്കും ചുറ്റും അഞ്ചോളം ഗുണ്ടകൾ തമ്പടിച്ചിരിക്കുകയാണെന്നും റുഷി വീഡിയോയിലൂടെ വെളിപ്പെടുത്തി. സമരത്തിനിടെ നടന്ന അക്രമ സംഭവങ്ങൾ ചൂണ്ടിക്കാട്ടിയ വിദ്യാർത്ഥിനി, തന്റെ സഹോദരനും സഹോദരിയും ചേർന്ന് അക്രമികളിൽ നിന്ന് ഒരു ദില്ലി പോലീസ് ഉദ്യോഗസ്ഥനെ രക്ഷപ്പെടുത്താൻ ശ്രമിച്ചതായും കൂട്ടിച്ചേർത്തു. അക്രമവും അനിശ്ചിതത്വവും നിറഞ്ഞ ഈ അന്തരീക്ഷത്തിൽ വിദ്യാർത്ഥികൾ തങ്ങളുടെ ഭാവി അപകടത്തിലാക്കരുതെന്നും പ്രതിഷേധത്തിൽ പങ്കാളികളാകുന്നവരോട് റുഷി മെഹ്‌റ അഭ്യർത്ഥിച്ചു.

Related Articles

Latest Articles