തിരുവനന്തപുരം:ലോക്ഡൗണില്‍ നടി നൂറിന് ഷരീഫിന് പിറന്നാൾ. ആഘോഷങ്ങളൊന്നുമില്ലാതെയുള്ള പിറന്നാൾ വീടിനുള്ളില്‍ തനിയെ ആഘോഷിച്ചതിന്റെ ഫോട്ടോകള്‍ പങ്കുവെച്ച് താരം. സ്വയം തന്നെ ആശംസ നേര്‍ന്നു കൊണ്ടാണ് നൂറിന് ഫോട്ടോ പങ്കുവെച്ചത്.
21 എന്ന അക്കം പിടിച്ചു കൊണ്ട് 21 മനോഹര വര്‍ഷങ്ങള്‍ എന്ന് നൂറിന് പറഞ്ഞു.
ഇപ്പോഴത്തെ സാഹചര്യം അറിയാവുന്നതുകൊണ്ട് തന്നെ തനിയെയാണ് പിറന്നാൾ ആഘോഷിച്ചതെന്നു നടി പറഞ്ഞു. ധാരാളം പേരുടെ ആശംസകള്‍ ലഭിച്ചു. സഹോദരിയാണ് വീടിനുള്ളില്‍ നൂറിന് സര്‍പ്രൈസ് ഒരുക്കിയത്.

