Sunday, October 4, 2026

വിശാഖപട്ടണത്ത് മരണം എട്ടായി; പ്രധാനമന്ത്രി വിളിച്ച അടിയന്തിര യോഗം ഉടൻ

ഹൈദരാബാദ്: വിശാഖപട്ടണത്ത് പുലർച്ചെ ഉണ്ടായ വിഷവാതക ചോർച്ചയിൽ കുട്ടികള്‍ ഉള്‍പ്പെടെ 8 പേര്‍മരിച്ചു.
ഫാക്ടറിക്ക് ചുറ്റുവട്ടത്തുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ വീടിന് പുറത്തിറങ്ങരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇപ്പോഴും അന്തരീക്ഷത്തില്‍ വിഷവാതകത്തിന്റെ രൂക്ഷ ഗന്ധം തങ്ങിനില്‍ക്കുന്നുണ്ടെന്നാണ് പരിസരവാസികള്‍ പറയുന്നത്. സംഭവത്തെ സംബന്ധിച്ച് ഇന്ന് 11 മണിക്ക് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ പ്രത്യേക യോഗം ചേരും.

ഫാക്ടറിയുടെ അഞ്ചുകിലോമീറ്റര്‍ പരിധിയില്‍ വിഷവാതകം ചോര്‍ന്നതായി സൂചയുണ്ട്. ഇവിടെ ഉള്ള ആളുകളോട് വീടിനു പുറത്തിറങ്ങരുതെന്ന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.സമീപ പ്രദേശത്തെ നിരവധിപേര്‍ ബോധ രഹിതരായി. ഏകദേശം ഇരുന്നൂറോളം ആളുകളെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. സമീപത്തുള്ള വീടുകളില്‍ നിരവധി ആളുകള്‍ കുടുങ്ങി കിടക്കുന്നതാണ് റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

അതേസമയം വീടുകളില്‍ നിന്ന് പുറത്തിറങ്ങിയവര്‍ക്ക് ശ്വാസതടസ്സവും ഛര്‍ദ്ദിയും കണ്ണെരിച്ചിലും അനുഭവപ്പെടുന്നുണ്ട്. ദേഹാസ്വസ്ഥ്യം അനുഭവപെട്ടവരെ ആശുപത്രികളിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ് ദേശീയ ദുരന്ത നിവാരണ സേന ഉടന്‍ തന്നെ സംഭവസ്ഥലത്ത് എത്തിച്ചേരും. പ്രധാനമന്ത്രി നരേന്ദ്ര മോദി ,കേന്ദ്ര ആഭ്യന്തര മന്ത്രാലയം, ദേശീയ ദുരന്തനിവാരണ അതോറിറ്റി, സംസ്ഥാന സർക്കാർ തുടങ്ങിയവയുമായി നിരന്തരം ആശയവിനിമയം നടത്തി സ്ഥിതിഗതികൾ നിയന്ത്രിക്കുകയാണ്.

സമീപത്തെ 20 ഗ്രാമങ്ങള്‍ ഒഴിപ്പിക്കുന്ന നടപടി ഇപ്പോഴും തുടരുകയാണ്. വിഷവാതകം ചേര്‍ന്ന സമയത്ത് കമ്ബനിക്കുള്ളില്‍ എത്ര ജീവനക്കാര്‍ ഉണ്ടായിരുന്നു എന്ന കാര്യത്തില്‍ വ്യക്തതയില്ല. ചോര്‍ച്ചയുടെ കാരണവും അറിവായിട്ടില്ല

ഫാക്ടറിയുടെ സമീപത്ത് ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന കോളനിയാണ്.പുലര്‍ച്ചെ നിരവധി പേര്‍ബോധം നഷ്ടപ്പെട്ട് വീടുകളിലും തെരുവുകളിലും കിടന്നതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

Related Articles

Latest Articles