Friday, October 9, 2026

സിനിമാ നിര്‍മ്മാതാവ് കുളത്തൂര്‍ ഭാസ്‌കരന്‍നായര്‍ അന്തരിച്ചു

തിരുവനന്തപുരം: സ്വയംവരം , കൊടിയേറ്റം ചിത്രങ്ങളുടെ നിര്‍മ്മാതാവും ഫിലിം സൊസൈറ്റി തുടക്കക്കാരനുമായ കുളത്തൂര്‍ ഭാസ്‌കരന്‍നായര്‍ (83) അന്തരിച്ചു. തിരുവനന്തപുരത്ത് കാഞ്ഞിരംപാറ കുളത്തൂര്‍ഭവനില്‍ ആയിരുന്നു താമസം. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 30 ല്‍ അധികം ഡോക്യുമെൻ്ററി ചിത്രങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട്. നാലു ചിത്രങ്ങള്‍ക്ക് തിരക്കഥയെഴുതി സംവിധാനം ചെയ്തു.

നിരവധി നോവലുകളുംകവിതകളും ചെറുകഥകളും രചിച്ചിട്ടുണ്ട്. 1936 ല്‍ നെയ്യാറ്റിന്‍കര കുളത്തൂര്‍ സ്വദേശിയാണ്. മകള്‍: അഡ്വ. ബി. സിന്ധു. മരുമകന്‍:വിനില്‍ എസ്. നായര്‍. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് ശാന്തികവാടത്തില്‍.

Related Articles

Latest Articles