Tuesday, April 30, 2024
spot_img

യുഎപിഎ കേസ് നിലനില്‍ക്കില്ല; ഹൈക്കോടതിയില്‍ പുതിയ ആവശ്യവുമായി സ്വപ്‌ന സുരേഷ്

കൊച്ചി:∙ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് എൻഐഎ റജിസ്റ്റർ ചെയ്ത കേസിൽ ജാമ്യം തേടി പ്രതി സ്വപ്ന സുരേഷ് ഹൈക്കോടതിയിൽ. തനിക്കെതിരായ യു.എ.പി.എ. കേസ് നിലനിൽക്കില്ലെന്നും കേസിന്റെ വിചാരണ അനന്തമായി നീളുകയാണെന്നുമാണ് ജാമ്യഹർജിയിൽ പറയുന്നത്. നേരത്തെ സ്വപ്ന സുരേഷ് ജാമ്യാപേക്ഷയുമായി എന്‍ഐഎ പ്രത്യേക കോടതിയെ സമീപിച്ചിരുന്നു.

അന്വേഷണം ഒരു വര്‍ഷം പൂര്‍ത്തിയായ സാഹചര്യത്തിലാണ് ജാമ്യം തേടി സ്വപ്ന കോടതിയെ സമീപിച്ചിരിക്കുന്നത്. 2020 ജൂലായ് അഞ്ചിനാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ നയതന്ത്ര ബാഗേജ് വഴി കടത്തിയ സ്വർണം കസ്റ്റംസ് പിടികൂടിയത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles