Tuesday, September 29, 2026

വേണുഗോപാലിന് ഇനി കഷ്ടകാലം; പൂർണ്ണ പരാജയമെന്ന് കോൺഗ്രസ്; ജനറല്‍ സെക്രട്ടറി ചുമതലയില്‍ നിന്ന് മാറ്റും

തിരുവനന്തപുരം: കെ.സി വേണുഗോപാലിനെ ജനറല്‍ സെക്രട്ടറി ചുമതലയില്‍ നിന്ന് മാറ്റുമെന്ന് സൂചന. സംഘടനാ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ വേണുഗോപാൽ പരാജയപ്പെട്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പുതിയ നീക്കമെന്നാണ് നേതാക്കളുടെ വാദം.

അതേസമയം വേണുഗോപാലിന്റെ ഇടപെടൽ വിവിധ സംസ്ഥാനങ്ങളിലെ പ്രശ്‌നം രൂക്ഷമാക്കിയെന്ന പരാതിയിലാണ് കേന്ദ്ര നേതൃത്വത്തിന്റെ നടപടി. രമേശ് ചെന്നിത്തല ദേശീയ നേതൃത്വത്തിലേയ്ക്ക് വരുന്നത് തടയാൻ നടത്തിയ ശ്രമങ്ങളിലും നേതാക്കൾക്ക് അതൃപ്തിയുണ്ട്. എന്നാൽ കോൺഗ്രസിൽ ഉടൻ വൻ പൊട്ടിത്തെറി ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles