Friday, October 2, 2026

താലിബാന് കേരളത്തിൽ മാത്രമല്ല അങ്ങ് ആസാമിലുമുണ്ട് ആരാധകർ; താലിബാനെ പിന്തുണച്ച് സമൂഹമാധ്യമത്തിൽ പോസ്റ്റ് ഇട്ട 14 പേരെ ആസാം പോലീസ് അറസ്റ്റ് ചെയ്തു

ഗു​വ​ഹാ​ട്ടി: താലിബാന് കേരളത്തിൽ മാത്രമല്ല ആരാധകർ അങ്ങ് ആസാമിലുമുണ്ട് . സാ​മൂ​ഹി​ക മാ​ധ്യ​മ​ത്തി​ലൂ​ടെ താ​ലി​ബാ​ന് പി​ന്തു​ണ അ​റി​യി​ച്ച 14 പേ​രെ ആ​സാം പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. അ​ഫ്ഗാ​നി​സ്ഥാ​ന്‍റെ നി​യ​ന്ത്ര​ണം താ​ലി​ബാ​ന്‍ പി​ടി​ച്ചെ​ടു​ത്ത​തി​നു​ശേ​ഷ​മാ​ണ് ഭീ​ക​ര സം​ഘ​ട​ന​യ്ക്ക് പി​ന്തു​ണ അ​റി​യി​ച്ചു​ള്ള പോ​സ്റ്റു​ക​ള്‍ ഇ​വ​ര്‍ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ​ങ്കു​വ​ച്ച​ത്.

സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ല്‍ പോ​സ്റ്റു​ക​ള്‍ പ​ങ്കു​വ​യ്ക്കു​ന്ന​തി​ലും ലൈ​ക്കു​ക​ള്‍ ന​ല്‍​കു​ന്ന​തി​ലും ജ​ന​ങ്ങ​ള്‍ ശ്ര​ദ്ധ​പു​ല​ര്‍​ത്ത​ണ​മെ​ന്ന് ആ​സാം സ്‌​പെ​ഷ​ല്‍ ഡി​ജി​പി ജി.​പി. സിം​ഗ് ട്വീ​റ്റു ചെ​യ്തു.

കം​രു​പ്, ധു​ബ്രി, ബാ​ര്‍​പെ​ട്ട, ധാ​ര​ങ്, കഛാ​ര്‍, ഹെ​യ്‌​ല​ക​ണ്ടി, സൗ​ത്ത് സ​ല്‍​മാ​ര, ഹോ​ജാ​യ്, ഗോ​ള്‍​പാ​ര ജി​ല്ല​ക​ളി​ല്‍​നി​ന്നാ​ണ് പോ​ലീ​സ് ഇ​വ​രെ അ​റ​സ്റ്റു ചെ​യ്ത​ത്. അ​റ​സ്റ്റി​ലാ​യ​വ​രി​ല്‍ ഒ​രാ​ള്‍ വി​ദ്യാ​ര്‍​ഥി​യാ​ണെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. ആസാമിലെ അറസ്റ്റ് കേരളത്തിലെ താലിബാൻ അനുകൂലികൾക്ക് ഒരു സൂചനയാണ്

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles