ഗുവഹാട്ടി: താലിബാന് കേരളത്തിൽ മാത്രമല്ല ആരാധകർ അങ്ങ് ആസാമിലുമുണ്ട് . സാമൂഹിക മാധ്യമത്തിലൂടെ താലിബാന് പിന്തുണ അറിയിച്ച 14 പേരെ ആസാം പോലീസ് അറസ്റ്റു ചെയ്തു. അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം താലിബാന് പിടിച്ചെടുത്തതിനുശേഷമാണ് ഭീകര സംഘടനയ്ക്ക് പിന്തുണ അറിയിച്ചുള്ള പോസ്റ്റുകള്‍ ഇവര്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചത്.
സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റുകള്‍ പങ്കുവയ്ക്കുന്നതിലും ലൈക്കുകള്‍ നല്‍കുന്നതിലും ജനങ്ങള്‍ ശ്രദ്ധപുലര്‍ത്തണമെന്ന് ആസാം സ്പെഷല്‍ ഡിജിപി ജി.പി. സിംഗ് ട്വീറ്റു ചെയ്തു.
കംരുപ്, ധുബ്രി, ബാര്‍പെട്ട, ധാരങ്, കഛാര്‍, ഹെയ്ലകണ്ടി, സൗത്ത് സല്‍മാര, ഹോജായ്, ഗോള്‍പാര ജില്ലകളില്‍നിന്നാണ് പോലീസ് ഇവരെ അറസ്റ്റു ചെയ്തത്. അറസ്റ്റിലായവരില്‍ ഒരാള്‍ വിദ്യാര്‍ഥിയാണെന്നും പോലീസ് അറിയിച്ചു. ആസാമിലെ അറസ്റ്റ് കേരളത്തിലെ താലിബാൻ അനുകൂലികൾക്ക് ഒരു സൂചനയാണ്
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

