Sunday, September 20, 2026

റാഫേൽ വിധി തിരഞ്ഞെടുപ്പിന് ശേഷം; വാദം അവസാനിച്ചു

ദില്ലി : റഫാല്‍ ഇടപാടിലെ പുനഃപരിശോധനാ ഹര്‍ജികൾ പരിഗണിച്ച ശേഷം വിധി പറയാന്‍ മാറ്റി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്. തിരഞ്ഞെടുപ്പിന് ശേഷമേ ഇനി വിധിയുണ്ടാവൂ. വാ​ദ​ങ്ങ​ൾ എ​ഴു​തി ന​ൽ​കാൻ ക​ക്ഷി​ക​ൾ​ക്ക് കോടതി ര​ണ്ടാ​ഴ്ച​ത്തെ സ​മ​യം ന​ൽ​കി​.

റാഫേൽ ഇടപാടിൽ കേന്ദ്രത്തിന് ക്ലീന്‍ ചിറ്റ് നല്‍കിക്കൊണ്ടുള്ള സുപ്രീം കോടതി വിധിക്കെതിരെയാണ് യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂറി, മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ എന്നിവര്‍ പുനഃപരിശോധനാ ഹര്‍ജികൾ നൽകിയത് .
ആദ്യം വാദിച്ച പ്രശാന്ത് ഭൂഷൻ ക്ലീന്‍ ചിറ്റ് നല്‍കിയ വിധിയില്‍ പിഴവുകളുണ്ടെന്ന് ചൂണ്ടിക്കാട്ടി.
കരാര്‍ റദ്ദാക്കണം എന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നും എഫ് ഐ ആര്‍ ഇട്ട് അന്വേഷിക്കണം എന്നേ ആവശ്യപ്പെട്ടിട്ടുള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കി .

എന്നാൽ പിന്നാലെ വാദിച്ച അറ്റോർജി ജനറൽ കെ.കെ. വേണുഗോപാൽ ഹര്‍ജിക്കാര്‍ ഉന്നയിച്ച വാദങ്ങളെയെല്ലാം നിഷേധിച്ചു. രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യമാണിതെന്ന നിലപാടാണ് എ ജി സ്വീകരിച്ചത്. എജിയുടെ മറുപടിയോടെ പുനഃപരിശോധനാ ഹർജികളിലെ വാദം അവസാനിച്ചു.

Related Articles

Latest Articles