Sunday, May 5, 2024
spot_img

മന്ത്രി ശിവന്‍കുട്ടിക്കെതിരെ ചര്‍ച്ച നടത്തി; വിനു വി ജോണിനെ കേസിൽ കുടുക്കുമെന്ന് ദേശാഭിമാനി ലേഖകന്റെ ഭീഷണി

മന്ത്രി ശിവന്‍കുട്ടിക്കെതിരെ ചര്‍ച്ച നടത്തി; വിനു വി ജോണിനെ കേസിൽ കുടുക്കുമെന്ന് ദേശാഭിമാനി ലേഖകന്റെ ഭീഷണി | VINU V JOHN

ഏഷ്യാനെറ്റ് ന്യൂസിന്റെ (Asianet News) പ്രൈംടൈം ചർച്ചയ്ക്കിടെ ഇന്നലെ നാടകീയ രംഗങ്ങൾ ആണ് അരങ്ങേറിയത്. വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിക്കെതിരെ ചാനല്‍ ചര്‍ച്ച നടത്തിയതിന് ഏഷ്യാനെറ്റിനും അവതാരകന്‍ വിനു വി ജോണിനും ദേശാഭിമാനിയുടെ ഭീഷണി. ഇന്നലെ രാത്രി എട്ടിന് നടന്ന ന്യൂസ് അവര്‍ ചര്‍ച്ചക്കിടെയാണ് ദേശാഭിമാനിയുടെ തിരുവനന്തപുരം ബ്യൂറോചീഫ് ശ്രീകണ്ഠന്‍ അവതാരകൻ വിനുവിനെതിരെയും ഏഷ്യാനെറ്റിനെതിരെയും ഭീഷണി മുഴക്കിയത്. നിയമസഭയിലെ തെമ്മാടികള്‍’ എന്നപേരില്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് നിയമസഭയില്‍ എല്‍ഡിഎഫ് നടത്തിയ അഴിഞ്ഞാട്ടമാണ് ചര്‍ച്ച ചെയ്തിരുന്നത്. ചര്‍ച്ചയുടെ പാനലില്‍ എം.ആര്‍ അഭിലാഷ്, ജോസഫ് സി. മാത്യു, ശ്രീജിത്ത് പണിക്കര്‍ എന്നിവരാണ് പങ്കെടുത്തത്.

“രക്ഷപ്പെടാൻ കള്ളം പറയുന്ന മന്ത്രി എങ്കിലും രാജിവയ്‌ക്കേണ്ടേ….. ദൃശ്യങ്ങൾ കെട്ടി ചമച്ചതോ?” ഇതായിരുന്നു ഏഷ്യാനെറ്റ് ന്യൂസിൽ ഇന്ന് നടന്ന ചർച്ച. രാഷ്ട്രീയക്കാരെ ഒഴിവാക്കിയുള്ള പാനലിസ്റ്റ്. ഇതിനിടെയാണ് നിർണ്ണായ വികാര പ്രകടനങ്ങൾ ഉണ്ടായത്. ഈ കേസിൽ കോടതിയിൽ ഇന്ന് ദൃശ്യങ്ങൾ കെട്ടി ചമച്ചതാണെന്ന് പ്രതികൾ പറഞ്ഞിരുന്നു. ഈ ചർച്ചയിലായിരുന്നു ഭീഷണി എത്തിയത്. ജോസഫ് സി മാത്യു സംസാരിക്കുന്നതിനിടെ ആ മന്ത്രിക്ക് നാണമില്ലേ എന്ന് വിനു വി ജോൺ (Vinu V John) ചോദിച്ചു. ദൃശ്യം കണ്ട് സഹിക്കാതെയാണ് ഇടപെടൽ എന്നും വിനു വി ജോൺ പറഞ്ഞു. അഡ്വക്കേറ്റ് അഭിലാഷും, ശ്രീജിത്ത് പണിക്കരുമായിരുന്നു മറ്റ് പാനലിസ്റ്റുകൾ. എന്നാൽ ഇക്കാര്യം ഉടന്‍ തന്നെ വിനു ചാനല്‍ ചര്‍ച്ചയില്‍ വെളിപ്പെടുത്തി. ‘മന്ത്രി വി ശിവന്‍കുട്ടിയെ ചോദ്യം ചെയ്യാന്‍ താനാരാണ്. ഇതു പോലെ ചാനലില്‍ നെഗളിച്ചവരുടെ വിധി ഓര്‍ക്കുക.’ എന്നാണ് ഭീഷണി മുഴക്കിയത്. എന്നാല്‍, താന്‍ പറയാനുള്ളത് പറയുമെന്നും ആരുടെയും ഭീഷണിക്ക് വഴങ്ങില്ലെന്നും വിനു ചര്‍ച്ചയില്‍ വ്യക്തമാക്കി.

താന്‍ ഒരാള്‍ക്ക് പോലും അശ്ലീല മെസേജ് അയച്ചിട്ടില്ല. ഒരു സ്ത്രീകളോട് പോലും മോശമായി പെരുമാറിയിട്ടില്ല. നാളെ ഇത്തരം കേസുകളില്‍ തന്നെയും കുടുക്കാനായാണ് ദേശാഭിമാനി ശ്രമിക്കുന്നത്. ഇതില്‍ താന്‍ പോലീസില്‍ പരാതിപ്പെടും. ഭീഷണികള്‍ക്ക് വഴങ്ങില്ല. ദേശാഭിമാനി എഡിറ്റര്‍ കോടിയേരി ബാലകൃഷ്ണന്‍ ഈ ഭീഷണിയില്‍ നയം വ്യക്തമാക്കണം. താന്‍ രണ്ടു പെണ്‍മക്കളുടെ അപ്പനാണ്. മാന്യമായി തൊഴില്‍ ചെയ്താണ് കുടുംബം പുലര്‍ത്തുന്നത്. ഒരാളുടെയും അനുകൂല്യം സ്വീകരിച്ചിട്ടില്ല. അതിനാല്‍, ഭീഷണി (Threat) മുഴക്കിയ ദേശാഭിമാനി ബ്യൂറോ ചീഫ് ശ്രീകണ്ഠനെതിരെ നടപടിയെടുക്കണമെന്നും വിനു വി ജോണ്‍ ആവശ്യപ്പെട്ടു.

Related Articles

Latest Articles