Friday, April 26, 2024
spot_img

ശമ്പളം ചോദിച്ചതിന് ബക്കറ്റ് നിറയെ നാണയങ്ങള്‍ ; ഹോട്ടലുടമയുടെ പ്രതികാരം

പല തൊഴിലുടമകള്‍ക്കും ജീവനക്കാര്‍ വൈകിയ ശമ്പളം ചോദിക്കുന്നത് ഇഷ്ടമല്ല. കോവിഡ് കാലമാണെങ്കില്‍ പറയുകയും വേണ്ട. പണമുണ്ടെങ്കില്‍ കൂടി ജീവനക്കാര്‍ക്ക് സമയത്തിന് ശമ്പളം നല്‍കാതെ ഇട്ട് വട്ടം കറക്കും. ഇത്തരത്തിലൊരു വാര്‍ത്തയാണ് അയര്‍ലണ്ടില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഡുബ്ലിനില്‍ ഒരു ഹോട്ടല്‍ ജീവനക്കാരന്‍ തന്റെ മുടങ്ങിയ ശമ്പളം ചോദിച്ചു.കിയോഗ് എന്നാണ് ഈ തൊഴിലാളിയുടെ പേര്. സാമ്പത്തിക പ്രതിസന്ധി കാരണം മുടങ്ങിക്കിടക്കുന്ന ശമ്പളം ചോദിച്ച് മുതലാളിക്ക് മെസേജ് അയക്കുകയായിരുന്നു അദ്ദേഹം.

സെപ്തംബര്‍ 9ന് കിയോഗ് ശമ്പളം ആവശ്യപ്പെടുകയായിരുന്നു. ബാങ്ക് വിവരങ്ങള്‍ ഇല്ലാത്തതിനാല്‍ പണമായി നേരിട്ട് നല്‍കിയാല്‍ മതിയോ എന്ന് ഉടമ ചോദിച്ചു. മതിയെന്നും വേഗത്തില്‍ വേണമെന്നും കിയോഗ് വാട്‌സ്ആപില്‍ മറുപടിയും ന്ല്‍കി.ചൊവ്വാഴ്ച ശമ്പളം നല്‍കുമെന്ന് ഉറപ്പുനല്‍കുകയും ചെയ്തു. അടുത്ത ദിവസം കിയോഗിന് ഒരു സന്ദേശം ലഭിച്ചു. നിങ്ങളുടെ ശമ്പളം തയ്യാറാണ് മുന്‍ഭാഗത്തെ വാതിലിന് സമീപം പോയി നോക്കൂ എന്നായിരുന്നു അത്.
ഒരു ബക്കറ്റ് നിറയെ നാണയങ്ങളാണ് അദ്ദേഹം കിയോഗിന്റെ വാതില്‍ക്കല്‍ വെച്ചത്.

മനപൂര്‍വ്വം അപമാനിക്കുകയായിരുന്നു ഉടമയുടെ ലക്ഷ്യം. കിയോഗ് തനിക്ക് ലഭിച്ച ഒരു ബക്കറ്റ് നാണയങ്ങളും ഉടമ അയച്ച വാട്‌സ്ആപ് സന്ദേശവും കൂടി സോഷ്യല്‍മീഡിയയില്‍ പരസ്യപ്പെടുത്തിയതാണ് ഇത് പുറംലോകം അറിയാന്‍ കാരണം. ബക്കറ്റിന് 29.8 കിലോഗ്രാമാണ് ഭാരം. ബക്കറ്റിലെ നാണയങ്ങള്‍ വേണമെങ്കില്‍ കിയോഗ് എണ്ണിത്തിട്ടപ്പെടുത്തി കൊള്ളട്ടെ എന്ന നിലപാടിലാണ് മുതലാളി. സംഭവം എന്തായാലും വന്‍ ചര്‍ച്ചയായിട്ടുണ്ട്. അധ്വാനിച്ചതിന് ശമ്പളംചോദിച്ച ജീവനക്കാരനോട് ഇത്രയും ക്രൂരമായും അപമാനിക്കുംവിധത്തിലും പെരുമാറിയ ഹോട്ടലുടമക്ക് എതിരെ വന്‍ വിമര്‍ശനമാണ് ലോകത്തിന്റെ വിവിധ കോണില്‍ നിന്ന് ഉയരുന്നത്.

Related Articles

Latest Articles