Friday, October 16, 2026

അയോദ്ധ്യയിൽ സമാജ്‌വാദി പാർട്ടി നേതാവ് 12 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവം ! പെൺകുട്ടിയുടെ കുടുംബത്തെ കണ്ടതിന് ശേഷം മാദ്ധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് ഉത്തർപ്രദേശ് മന്ത്രി ; കൊടും പാതകിയെ പാർട്ടിയിൽ നിന്ന് പുറത്താക്കാത്ത സമാജ്‌വാദിക്കെതിരെ സംസ്ഥാനമൊട്ടാകെ പ്രതിഷേധം !

അയോദ്ധ്യയിൽ സമാജ്‌വാദി പാർട്ടി നേതാവ് മൊയ്ദ് ഖാൻ ഉൾപ്പെട്ട രണ്ടംഗ സംഘം കൂട്ടബലാത്സംഗത്തിനിരയാക്കിയ 12 വയസ്സുകാരിയുടെ കുടുംബത്തെ കണ്ടതിന് ശേഷം മാദ്ധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് ഉത്തർപ്രദേശ് മന്ത്രിയും നിഷാദ് പാർട്ടി തലവനുമായ സഞ്ജയ് നിഷാദ്. ഇത്രയും ക്രൂരമായ പ്രവൃത്തി ചെയ്തിട്ടും മൊയ്ദ് ഖാനെ സമാജ്‌വാദി പാർട്ടി സംരക്ഷിക്കുകയാണെന്നും പാർട്ടിയിൽ നിന്ന് പുറത്താക്കുകയോ അയാൾക്കെതിരെ ഒരു പ്രസ്താവന പോലും നടത്തുകയോ ചെയ്തിട്ടില്ലെന്നും സഞ്ജയ് നിഷാദ് പറഞ്ഞു.

നേരത്തെ മൊയ്ദ് ഖാന്റെ വീട് ബുൾഡോസർ ഉപയോ​ഗിച്ച് അയോദ്ധ്യ ജില്ലാ ഭരണകൂടം ഇടിച്ചു നിരത്തിയിരുന്നു. ഇയാളുടെ ഉടമസ്ഥതയിലുള്ള ബേക്കറിയും നേരത്തെ അധികൃതർ അടച്ചു പൂട്ടി.
പന്ത്രണ്ട് വയസുള്ള പെൺകുട്ടിയെ മൊയീദ് ഖാനും ബേക്കറിയിലെ ജീവനക്കാരനും ചേർന്ന് നിരന്തരം പീഡനത്തിനിരയാക്കിയെന്നാണ് പരാതി. പെൺകുട്ടി നിലവിൽ ​ഗർഭിണിയാണ്.

Related Articles

Latest Articles