Tuesday, October 13, 2026

പുഴയിൽ വീണ് പതിനഞ്ചുകാരന് ദാരുണാന്ത്യം;ചെരുപ്പെടുക്കാൻ ശ്രമിക്കുന്നതിനിടെ ഒഴുക്കിൽപ്പെടുകയായിരുന്നു

കോട്ടയം: ഈരാറ്റുപേട്ടയിൽ പുഴയിൽ വീണ് പതിനഞ്ചുകാരന് ദാരുണാന്ത്യം.മാതാക്കൽ കന്നുപറമ്പിൽ ഷാഹുലിൻ്റെ മകൻ അഫ്സലാണ് മീനച്ചിലാറ്റിൽ ഒഴുക്കിൽപ്പെട്ട് മരിച്ചത്.

തൊടുപുഴ റോഡിൽ ഇളപ്പുങ്കലിനു സമീപാം വൈകിട്ട് നാലുമണിയോടെയാണ് അഫ്സൽ ഒഴുക്കിൽപ്പെട്ടത്.
ഈലക്കയം ചെക്ക് ഡാമിന് സമീപം മീനച്ചിലാർ കാണാൻ എത്തിയതായിരുന്നു അഫ്സലും അനുജനും സുഹൃത്തും.ആറിൻ്റെ തീരത്ത് കൂടി നടക്കുന്നതിനിടെ പുഴയിൽ വീണ ചെരുപ്പെടുക്കാൻ ശ്രമിക്കുമ്പോൾ അഫ്സൽ കയത്തിൽ പെട്ടു മുങ്ങിപോവുകയായിരുന്നു.നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

Related Articles

Latest Articles