Monday, January 12, 2026

അച്ഛന്‍റെ കൂടെ ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ +2 വിദ്യാർത്ഥിയെ തടഞ്ഞ് നിർത്തി തട്ടിക്കൊണ്ട്പോയി; സംഘം ചേർന്ന് മർദ്ദിച്ച ശേഷം ലഹരി ഉപയോ​ഗിക്കാൻ നിർബന്ധിച്ചു; പ്രതികളായ മൂന്ന് യുവാക്കൾക്കെതിരെ കേസെടുത്ത് പോലീസ്

തിരുവനന്തപുരം: അച്ഛന്‍റെ ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ +2 വിദ്യാർത്ഥിയെ തട്ടിക്കൊണ്ടപോയി സംഘം ചേർന്ന് മർദ്ദിച്ചതിന് പിന്നാലെ ലഹരി ഉപയോഗിക്കാൻ നിർബന്ധിപ്പിക്കുകയും ചെയ്തതിന് മൂന്ന് യുവാക്കൾക്കെതിരെ പോലീസ് കേസെടുത്തു. വർക്കല സ്വദേശിയായ പ്ലസ് ടു വിദ്യാർത്ഥിക്കാന് മർദ്ദനമേറ്റത്. വർക്കല പൊലീസാണ് പ്രതികൾക്കെതിരെ കേസെടുത്തത്. ഷിജു, തമീം, സജീർഖാൻ എന്നിവർ ചേർന്ന് ഇന്നലെ വാഹനത്തിൽ കയറ്റികൊണ്ടുപോയി മർദ്ദിക്കുകയും ലഹരി വസ്തു ഉപയോഗിക്കാൻ നിർബന്ധിക്കുകയും ചെയ്തുവെന്നാണ് പരാതി.

പ്രതികള്‍ മറ്റ് യുവാക്കളെയും മ‍ർദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യാറുമുണ്ടെന്നാണ് പ്രദേശവാസികളുടെ ആരോപണം. മർദ്ദനത്തിന് ശേഷം വിദ്യാർത്ഥിയുടെ ബൈക്കും പ്രതികള്‍ കൊണ്ടുപോയി. ഈ വാഹനം പ്രതികളിലാരുടെ വീട്ടിൽ നിന്നും ഇന്നലെ രാത്രി പൊലീസ് കണ്ടെത്തി. ഷിജുവിനെതിരെ മുമ്പും കേസുകളുണ്ട്.

Related Articles

Latest Articles