Friday, May 10, 2024
spot_img

മാവൂരിൽ ബസ് ബൈക്കിലിടിച്ച് മറിഞ്ഞു ; ബൈക്ക് യാത്രക്കാരനുൾപ്പടെ പത്തിലേറെ പേർക്ക് പരിക്ക്,വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക്

കോഴിക്കോട് : മാവൂരിൽ കൽപ്പള്ളിക്ക് സമീപം ബസ്സും ബൈക്കും കൂട്ടിയിടിച്ചു.ബസ് ബൈക്കിലിടിച്ചു ശേഷം മറിയുകയായിരുന്നു.ഇന്ന് രാവിലെയോടെയാണ് സംഭവം ഉണ്ടായത്. ബൈക്ക് യാത്രക്കാരനുൾപ്പടെ പത്തിലേറെ പേർക്ക് പറിക്കുണ്ടെന്നാണ് റിപ്പോർട്ട്.

ഇവരിൽ ഒരാളുടെ നില ഗുരുതരമാണ്.പരിക്കേറ്റവരെ എല്ലാം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.പോലീസ് സംഭവ സ്ഥലം സന്ദർശിച്ച ശേഷം കേസെടുത്തിട്ടുണ്ട്.

Related Articles

Latest Articles