Monday, May 6, 2024
spot_img

അയൽവാസികൾ തമ്മിൽ തർക്കം; വില്ലനായത് സിസിടിവി, മാര്‍ഗ്ഗനിര്‍ദേശം നൽകണമെന്ന് ഹൈക്കോടതി

തൃശ്ശൂർ: അയൽവാസി തന്റെ വീട്ടിലേക്ക് തിരിച്ചുവെച്ച സിസിടിവി ക്യാമറ സ്വകാര്യതയുടെ ലംഘനമാണെന്ന എറണാകുളം ചേരാനെല്ലൂർ സ്വദേശി ആഗ്നസിന്റെ ഹർജി ഹൈക്കോടതി പരിഗണിച്ചു.അയൽവാസി സ്ഥാപിച്ച സിസിടിവിയെക്കുറിച്ച് ആശങ്കകൾ വർധിച്ചതോടെയാണ് ആഗ്നസ് ഹൈക്കോടതിയെ സമീപിച്ചത്.തുടർന്ന് കഴിഞ്ഞ ദിവസമാണ് സിസിടിവി ക്യാമറ സ്ഥാപിക്കുന്നത് അയൽക്കാരെ നിരീക്ഷിക്കാൻ ആകരുതെന്ന് ഹൈക്കോടതി പറഞ്ഞത്.കൂടാതെ സിസിടിവി സ്ഥാപിക്കാൻ മാര്‍ഗ്ഗനിര്‍ദേശം നൽകണമെന്നും ഹൈക്കോടതി സർക്കാരിനോട് നിർദ്ദേശിച്ചു.

അയൽവാസി സ്ഥാപിച്ച സിസിടിവിയെക്കുറിച്ച് ആശങ്കകൾ വർധിച്ചതോടെയാണ് ചേരാനെല്ലൂർ സ്വദേശി ആഗ്നസ് ഹൈക്കോടതിയെ സമീപിച്ചത്. തുടർന്നാണ് സർക്കാരിനോട് ആലോചിച്ച് മാർഗ്ഗ നിർദേശങ്ങൾ കൊണ്ടുവരാൻ സംസ്ഥാന പൊലീസ് മേധാവിയോട് കോടതി നിർദേശിച്ചത്. സിസിടിവി സുരക്ഷക്ക് പ്രധാനപ്പെട്ടതാണെങ്കിലും മറ്റുള്ളവർ തന്റെ സ്വകാര്യതയെ നിരീക്ഷിക്കുന്നത് അനുവദിക്കാനാവില്ലെന്നാണ് ആഗ്നസ് പറയുന്നത്.

എന്നാൽ പൊലീസ് തന്നെ റസിഡന്റ്സ് അസോസിയേഷനുകളോട് സിസിടിവി ക്യാമറകൾ സ്ഥാപിക്കണം എന്ന് നിർദേശിക്കുന്ന ഈ കാലത്ത് ക്യാമറകൾ സ്ഥാപിക്കുന്നത് പരിമിതപ്പെടുത്തിയാൽ അത് പ്രതികൂലമായി ബാധിക്കുന്നത് കേസ് അന്വേഷണങ്ങളെ ആയിരിക്കും.എതിർ കക്ഷിയും ഇതേ അഭിപ്രായമാണ് ആഗ്നസിനോട് പ്രകടിപ്പിക്കുന്നത്.ഇരു വീട്ടുകാരും തമ്മിൽ അതിർത്തി തർക്കം ഉണ്ടായ സാഹചര്യത്തിലാണ് സിസിടിവി സ്ഥാപിച്ചതെന്ന് രാജു പറയുന്നു.ആഗ്നസിൻ്റെ ഹ‍ർജിയിൽ സംസ്ഥാന പൊലീസ് മേധാവിയെ ഹൈക്കോടതി കക്ഷി ചേർത്തിട്ടുണ്ട്.

ഒരു മാസം മുൻപ് സ്ഥാപിച്ച ഈ ക്യാമറ തന്നെ മാനസികമായി ബുദ്ധിമുട്ടിലാക്കുകയാണെന്നും രാവിലെ മുറ്റവും റോഡും അടിച്ചു വാരാനോ വീട്ടിലിടുന്ന വസ്ത്രം ധരിച്ച് പുറത്തിറങ്ങാനോ പറ്റുന്നില്ലെന്നും സിസിടിവി ദൃശ്യങ്ങളെല്ലാം ഇയാളുടെ (അയൽവാസിയുടെ) മൊബൈലിൽ അപ്പപ്പോൾ ലഭ്യമാണെന്നുമാണ്
ആഗ്നസ് പറയുന്നത്.എന്നാൽ രാവിലെ മുതൽ ആക്രിപെറുക്കുന്നവരടക്കം നിരവധി പേർ വന്നു പോകുന്ന തന്റെ വീട്ടിൽ നിന്നും വിലപിടിപ്പുള്ള വസ്തുക്കൾ മോഷണം പോയ സാഹചര്യത്തിലാണ് ഇത്തരത്തിൽ സിസിടിവി സ്ഥാപിച്ചതെന്നും അയൽവാസി പറയുന്നു. ജീവനും സ്വത്തിനും പരിരക്ഷ നൽകണം എന്ന ഉദ്ദേശത്തിൽ മാത്രമാണ് ഇത് ചെയ്തതെന്നും രാജു പറയുന്നു.

Related Articles

Latest Articles