Tuesday, October 27, 2026

പൃഥ്വിരാജിന്റെ സിനിമാ ലൊക്കേഷനിൽ നിന്നും മടങ്ങിയ ജീപ്പിന് നേരെ കാട്ടാന ആക്രമണം;വാഹനം
കുത്തിമറിച്ച് കൊക്കയിലേക്ക് ഇട്ടു;ഡ്രൈവർക്ക് പരിക്ക്

ഇടുക്കി: പൃഥിരാജിനെ നായകനാക്കി ജയന്‍ നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്ന് മടങ്ങിയ ജീപ്പിന് നേരെ കാട്ടാനയുടെ ആക്രമണം. മറയൂരിൽ നിന്നും തമിഴ്‌നാട്ടിലേക്ക് പോകുന്നതിനിടെയായിരുന്നു ജീപ്പിന് നേരെ ആക്രമണം ഉണ്ടായത്.വാഹനത്തെ കുത്തിമറിച്ച് കൊക്കയിലേക്ക് ഇട്ടു.

തമിഴ്‌നാട്ടിലേക്കുള്ള വഴിദ്ധ്യേ പൊങ്ങനോട ഭാഗത്ത് എത്തിയപ്പോൾ ജീപ്പിന് മുൻപിലേക്ക് കാട്ടാന ഓടിയടുക്കുകയായിരുന്നു.ആനയെ കണ്ട് ഡ്രൈവർ വണ്ടി വഴിയിൽ നിർത്തി. എന്നാൽ ആന പാഞ്ഞടുത്തതോടെ വാഹനത്തിൽ നിന്നും ഡ്രൈവർ ഇറങ്ങി ഓടുകയായിരുന്നു. ഇതിനിടെ വീണ് ഡ്രൈവറുടെ കാലിന് പരിക്കേറ്റിട്ടുണ്ട്. കാട്ടാനയുടെ ആക്രമണത്തിൽ ജീപ്പ് പൂർണമായും തകർന്നു.

Related Articles

Latest Articles