Thursday, October 1, 2026

പ്രണയദിനത്തിലെ പിറന്നാൾ ആഘോഷത്തിനിടെ ഹൈഡ്രജൻ‌ ബലൂൺ പൊട്ടിത്തെറിച്ചു !! യുവതിയുടെ മുഖത്തിന് പൊള്ളലേറ്റു ; നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്

പിറന്നാൾ ആഘോഷങ്ങളുടെ ഭാ​ഗമായി കൊണ്ടുവന്ന ഹൈഡ്രജൻ‌ ബലൂൺ പൊട്ടിത്തെറിച്ച് യുവതിക്ക് പരിക്ക്. പൊട്ടിത്തെറിയിൽ യുവതിയുടെ മുഖത്തിന് പൊള്ളലേൽക്കുകയും ചെയ്തു. വിയറ്റ്നാമിലെ
ഹനോയിയിലാണ് സംഭവം. കേക്കുമായി ഫോട്ടോയ്‌ക്ക് പോസ് ചെയ്യുകയായിരുന്നു ജിയാങ് ഫാം എന്ന യുവതി. അതിനിടയിലാണ് അവളുടെ കയ്യിലുണ്ടായിരുന്ന ബലൂൺ പൊട്ടിത്തെറിച്ചത്. അപകടത്തിന്റെ വീഡിയോ ജിയാങ് ഫാം സോഷ്യൽ മീഡിയയിൽ പങ്കുവച്ചപ്പോഴാണ് ഇക്കാര്യം ലോകമറിയുന്നത്. ഫെബ്രുവരി 14 -നാണ് ജിയാങ്ങിന്റെ പിറന്നാൾ ആഘോഷം നടന്നത്. ഒരു റെസ്റ്റോറന്റിൽ വച്ചായിരുന്നു ആഘോഷം സംഘടിപ്പിച്ചത്.

യുവതിയുടെ കയ്യിലിരുന്ന മെഴുകുതിരിയിൽ നിന്നാണ് ബലൂണിലേക്ക് തീ പടർന്നത്. പെട്ടെന്ന് ബലൂൺ പൊട്ടിത്തെറിച്ചതും യുവതി മുഖം പൊത്തിക്കൊണ്ട് അവിടെ നിന്നും ഓടി മാറുന്നതും വീഡിയോയിൽ കാണാം.

ജിയാങ്ങിന്റെ മുഖത്ത് പൊള്ളലേറ്റിട്ടുണ്ട്. റിപ്പോർട്ടുകൾ പ്രകാരം പൊള്ളലേറ്റ ഉടനെ തന്നെ അവൾ ബാത്ത്റൂമിലേക്ക് ഓടി. വെള്ളമെടുത്ത് മുഖം കഴുകി. പിന്നാലെ ഉടനെ തന്നെ ആശുപത്രിയിലെത്തി എന്നും പറയുന്നു. അതേസമയം പൊള്ളൽ ​ഗുരുതരമല്ല, പാടുകൾ പൂർണമായും മാറുമെന്ന് ഡോക്ടർ ജിയാങ്ങിന് ഉറപ്പ് നൽകി. ബലൂണിൽ ഹൈഡ്രജനായിരുന്നു എന്ന് അറിയില്ലായിരുന്നു, കടക്കാരൻ മുന്നറിയിപ്പൊന്നും തന്നിരുന്നില്ല എന്നും ജിയാങ് പറഞ്ഞു.

Related Articles

Latest Articles