Sunday, September 20, 2026

റെക്കോർഡ് വിൽപ്പന ;ദുബായിലെ പാം ജുമൈറ ദ്വീപിലെ 8 കിടപ്പുമുറി വില്ല 671.5 കോടി രൂപയ്ക്ക് വിറ്റു

ദുബൈ: പാം ജുമൈറ ദ്വീപിൽ നിർമ്മിച്ച ഒരു മാളിക 82.4 മില്യൺ ഡോളറിന് (671.5 കോടി രൂപ) വിറ്റു.വിൽപ്പന നടന്നതോടെ ദുബായിൽ വിൽക്കുന്ന ഏറ്റവും ചെലവേറിയ ഭവനമായി ഈ മാളിക മാറി.വില്ല ഇപ്പോഴും നിർമ്മാണത്തിലാണ്,വില്ലയുടെ നിർമ്മാണം പുരോഗമിക്കുന്ന സാഹചര്യത്തിലാണ് വിൽപ്പന നടന്നത്.

വില്ലയിൽ ജിം, സിനിമ, ബൗളിംഗ് ആലി, ജക്കൂസി എന്നിവ ഉൾപ്പെടുന്നു. 10 ബെഡ്‌റൂം വില്ലയ്‌ക്കായി 80 മില്യൺ ഡോളർ നൽകിയ വ്യവസായി മുകേഷ് അംബാനിയുടെ മുൻ റെക്കോർഡാണ് 8 ബെഡ്‌റൂം മാൻഷന്റെ വിൽപ്പന തകർത്തത്.

Related Articles

Latest Articles