പറവൂർ:സ്കൂൾ വിദ്യാർത്ഥിനിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതി അറസ്റ്റിൽ. പള്ളിപ്പുറം ചെറായി ബേക്കറി സ്റ്റോപ്പിന് കിഴക്ക് വശം വെളിയത്തുപറമ്പ് വീട്ടിൽ ജയൻ എന്നു വിളിക്കുന്ന സുബ്രമണ്യൻ (58) ആണ് അറസ്റ്റിലായത്.ഇയാൾ ലൈംഗികമായി ഉപദ്രവിക്കുന്ന വിവരം കുട്ടി പഠിക്കുന്ന സ്‌കൂളിൽ അറിയിക്കുകയും സ്‌കൂൾ അധികൃതർ ഉടൻ തന്നെ വിവരം പോലീസിൽ അറിയിക്കുകയുമായിരുന്നു.
പെൺകുട്ടിയുടെ പരാതിപ്രകാരം കേസ് രജിസ്റ്റർ ചെയ്തതിനെത്തുടർന്ന് മുനമ്പം പോലീസ് ഇൻസ്‌പെക്ടർ എ.എൽ.യേശുദാസിന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർ വി.കെ.ശശികുമാർ, എസ്.സി.പി.ഒ എം.സി.ഷേമ., സി.പി ഒ മാരായ ബെൻസി, ലെനീഷ് എന്നിവർ അടങ്ങിയ അന്വേഷണസംഘമാണ് ജയനെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

