ഷൊർണുർ : സ്റ്റേഷനിൽ നിന്ന് വിട്ട് പോയ ട്രെയിൻ കിട്ടാനായി ബോംബ് ഭീഷണി മുഴക്കിയ പഞ്ചാബ് സ്വദേശി ജയ്സിംഗ് റാത്തറിനെ പോലീസ് അറസ്റ്റ് ചെയ്തു.രാജധാനി എക്സ്പ്രസ്സിൽ കയറാനാണ് യാത്രക്കാരൻ ബോംബ് ഭീഷണി മുഴക്കിയത്. എറണാകുളത്ത് നിന്നും ട്രെയിൻ പുറപ്പെട്ടപ്പോഴാണ് സംഭവം. ട്രെയിനിൽ കയറാൻ കഴിയാതെ വന്ന യാത്രക്കാരൻ ഭീഷണി മുഴക്കുകയായിരുന്നു.
ഭീഷണിയെ തുടർന്ന് ഷൊർണൂരിൽ ട്രെയിൻ നിർത്തിയിട്ടു. ഭീഷണി മുഴക്കിയ യാത്രക്കാരൻ ഷൊർണൂരിലേക്ക് പുറപ്പെട്ടു. ഷൊർണൂരിൽ ബോംബ് സ്ക്വാഡ് പരിശോധന നടത്തുന്നതിനിടെ യാത്രക്കാരൻ ട്രെയിനിൽ കയറുകയായിരുന്നു.

